അക്കൗണ്ട് മാറി എത്തിയ പണം നൽകാൻ വിസമ്മതിച്ചു; അഞ്ച് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

8600 ദിനാർ പിഴയായി ഈടാക്കാനും ഉത്തരവിൽ പറയുന്നു. കുവൈറ്റ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്.
അക്കൗണ്ട് മാറി എത്തിയ പണം നൽകാൻ വിസമ്മതിച്ചു; അഞ്ച് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

കുവൈറ്റ് സിറ്റി: അക്കൗണ്ട് മാറിയെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചായാൾക്ക് കുവൈറ്റിൽ അഞ്ച് വർഷ തടവും പിഴയും ശിക്ഷയായി വിധിച്ചു. 8600 ദിനാർ പിഴയായി ഈടാക്കാനും ഉത്തരവിൽ പറയുന്നു. കുവൈറ്റ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്.

സഹകരണ സൊസൈറ്റിയിൽ നിന്ന് ഉദ്യോ​ഗസ്ഥൻ്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. 4300 ദിനാർ ആണ് ഉദ്യോ​ഗസ്ഥൻ്റെ അക്കൗണ്ടിലെത്തിയത്.

അബദ്ധം തിരിച്ചറി‍ഞ്ഞിട്ടും പണം തിരിച്ചു നൽകാത്ത ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു അധികൃതർ. ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടാനും ഉത്തരവുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com