Top

‘കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ഞാന്‍ ബിജെപിയില്‍ ചേരൂ’; ബിജെപി പ്രവേശന വാര്‍ത്തകളോട് ഗുലാം നബി ആസാദ്

ന്യൂദല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഗുലാം നബി ആസാദിന്റെ രാജ്യസഭ വിടവാങ്ങല്‍ സമയത്ത് പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചത് വാര്‍ത്തകളിലിടം നേടിയതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ഞാന്‍ ബിജെപിയില്‍ ചേരൂ എന്നാണ് ഗുലാം നബി ആസാദ് ബിജെപി പ്രവേശനത്തോട് പ്രതികരിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അഭിമുഖത്തിലാണ് ബിജെപി പ്രവേശന വാര്‍ത്തകളെ തള്ളിയത്. മോദി ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കാനരംഭിച്ച 90കള്‍ തൊട്ടെ അദ്ദേഹത്തെ അറിയാം. […]

11 Feb 2021 11:56 PM GMT

‘കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ഞാന്‍ ബിജെപിയില്‍ ചേരൂ’; ബിജെപി പ്രവേശന വാര്‍ത്തകളോട് ഗുലാം നബി ആസാദ്
X

ന്യൂദല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഗുലാം നബി ആസാദിന്റെ രാജ്യസഭ വിടവാങ്ങല്‍ സമയത്ത് പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചത് വാര്‍ത്തകളിലിടം നേടിയതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ ആരംഭിച്ചത്.

കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ഞാന്‍ ബിജെപിയില്‍ ചേരൂ എന്നാണ് ഗുലാം നബി ആസാദ് ബിജെപി പ്രവേശനത്തോട് പ്രതികരിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അഭിമുഖത്തിലാണ് ബിജെപി പ്രവേശന വാര്‍ത്തകളെ തള്ളിയത്.

മോദി ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കാനരംഭിച്ച 90കള്‍ തൊട്ടെ അദ്ദേഹത്തെ അറിയാം. തങ്ങള്‍ വാക്‌പോരില്‍ ഏര്‍പ്പെടുകയും ചായ പങ്കിടുകയും ചെയ്യാറുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

പാര്‍ലമെന്റില്‍ സംസാരിക്കവേ കണ്ണുകള്‍ നിറഞ്ഞതോടെ മോദിക്ക് വാക്കുകള്‍ ഇടറുകയായിരുന്നു. പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്. ഇരുവരും ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും മുഖ്യമന്ത്രിമാര്‍ ആയിരിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെക്കുമ്പോഴാണ് മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.

‘തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ കുടുങ്ങിയ ഗുജറാത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത പ്രയത്‌നം ഒരിക്കലും മറക്കില്ല. അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു.’ കണ്ണ് നിറഞ്ഞതോടെ മോദി സംസാരം നിര്‍ത്തി വീണ്ടും തുടരുകയായിരുന്നു.

‘അധികാരം വരികയും പോവുകയും ചെയ്യും. എന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം’ ഇക്കാര്യം പറഞ്ഞുകൊണ്ട് മോദി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്യുകയായിരുന്നു.

‘വളരെ വികാര നിമിഷമായിരുന്നു. ആസാദ് സത്യസന്ധനായ സുഹൃത്താണ്. എനിക്ക് വര്‍ഷങ്ങളായി ഗുലാം നബി ആസാദിനെ അറിയാം. ആസാദ് രാഷ്ട്രീയമായി സജീവത്തില്‍ ഉണ്ടാവുകയും ഞാന്‍ മുഖ്യമന്ത്രി ആവാതിരുന്നതുമായ കാലത്തും ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഒരു പാഷനുണ്ട്. അത് എല്ലാവര്‍ക്കും അറിയില്ല. പുന്തോട്ടം നിര്‍മ്മാണത്തില്‍ അദ്ദേഹം തല്‍പരനാണ്.’ നരേന്ദ്രമോദി പറഞ്ഞു.

Next Story