ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി മുന്നില്‍, കണക്കുകള്‍ ഇങ്ങനെ
അഹമ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി മുന്നില്‍. അഹമ്മദാബാദ്, സൂററ്റ്, രാജ്ക്കോട്ട്, വഡോദര, ഭാവ്നഗര്‍, ജാംനഗര്‍ എന്നീ കോര്‍പ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സൂററ്റ് കോര്‍പ്പറേഷനിലെ ആദ്യ സൂചനകള്‍ വരുമ്പോള്‍ ആകെയുള്ള 120 സീറ്റില്‍ 16 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ മുന്നിലാണ്. ആംആദ്മി പാര്‍ട്ടി മൂന്ന് സീറ്റിലും. രാജ്കോട്ട് കോര്‍പ്പറേഷനിലെ ആകെയുള്ള 72 സീറ്റില്‍ ബിജെപി 14 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും […]

അഹമ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി മുന്നില്‍. അഹമ്മദാബാദ്, സൂററ്റ്, രാജ്ക്കോട്ട്, വഡോദര, ഭാവ്നഗര്‍, ജാംനഗര്‍ എന്നീ കോര്‍പ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സൂററ്റ് കോര്‍പ്പറേഷനിലെ ആദ്യ സൂചനകള്‍ വരുമ്പോള്‍ ആകെയുള്ള 120 സീറ്റില്‍ 16 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ മുന്നിലാണ്. ആംആദ്മി പാര്‍ട്ടി മൂന്ന് സീറ്റിലും.
രാജ്കോട്ട് കോര്‍പ്പറേഷനിലെ ആകെയുള്ള 72 സീറ്റില്‍ ബിജെപി 14 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും ആംആദ്മി പാര്‍ട്ടി മൂന്ന് സീറ്റിലും മുന്നിലാണ്.
അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ ആകെയുള്ള 192 സീറ്റുകളില്‍ ബിജെപി 55 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മുന്നിലാണ്. ആംആദ്മി പാര്‍ട്ടി ഒരു സീറ്റിലും മുന്നേറുന്നില്ല.