Top

ഗുജറാത്തില്‍ എട്ടില്‍ ഏഴിലും ബിജെപി; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്

ഗുജറാത്തില്‍ എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ ബിജെപി മുന്നില്‍. ഫലം പുറത്ത് വരുന്ന ഏഴ് സീറ്റുകളിലും ബിജെപിയാണ് മുമ്പില്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് മുന്നിലില്ല. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിക്ക് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവേ 120 സീറ്റുകളില്‍ മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 112 സീറ്റുകളിലാണ് ലീഡ് നേടുന്നത്. […]

9 Nov 2020 10:45 PM GMT

ഗുജറാത്തില്‍ എട്ടില്‍ ഏഴിലും ബിജെപി; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്
X

ഗുജറാത്തില്‍ എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ ബിജെപി മുന്നില്‍. ഫലം പുറത്ത് വരുന്ന ഏഴ് സീറ്റുകളിലും ബിജെപിയാണ് മുമ്പില്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് മുന്നിലില്ല.

രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിക്ക് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു.

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവേ 120 സീറ്റുകളില്‍ മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 112 സീറ്റുകളിലാണ് ലീഡ് നേടുന്നത്.

മഹാസഖ്യത്തില്‍ ആര്‍ജെഡി 91 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 22 സീറ്റുകളിലും ഇടതുപക്ഷം 11 സീറ്റുകളിലും മുമ്പിലാണ്.

എന്‍ഡിഎയില്‍ ജെഡിയു 49 സീറ്റിലും ബിജെപി 55സീറ്റുകളിലും മുന്നിലാണ്. വിഐപി നാല് സീറ്റുകളിലും എച്ച്എഎം 2 സീറ്റുകളിലുമാണ് മുന്നില്‍.

എല്‍ജെപി ആറ് സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും മുന്നിലാണ്.

Next Story