ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വി കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ആശങ്കയില്‍ പാര്‍ട്ടി; തിരിച്ചടിയായത് തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പുള്ള ഫലപ്രഖ്യാപനം
അഹമ്മദാബാദ്: ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ ആശങ്കയോടെ കോണ്‍ഗ്രസ്. ശേഷിക്കുന്ന ശേഷിക്കുന്ന മുനിസിപാലിറ്റികള്‍, താലൂക്കുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വന്ന തെരഞ്ഞെടുപ്പ് ഫലമാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്. ഈ മുനിസിപാലിറ്റികളിലെ തെരഞ്ഞെടുപ്പ് ഫലം 28ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി. ആ തെരഞ്ഞെടുപ്പുകള്ക്കൂടി നടന്നതിന് ശേഷം എല്ലാഫലങ്ങളും ഒരുമിച്ചേ പ്രഖ്യാപിക്കാവൂ എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഹരജി ഇരുകോടതികളും […]

അഹമ്മദാബാദ്: ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ ആശങ്കയോടെ കോണ്‍ഗ്രസ്. ശേഷിക്കുന്ന ശേഷിക്കുന്ന മുനിസിപാലിറ്റികള്‍, താലൂക്കുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വന്ന തെരഞ്ഞെടുപ്പ് ഫലമാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്.
ഈ മുനിസിപാലിറ്റികളിലെ തെരഞ്ഞെടുപ്പ് ഫലം 28ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി. ആ തെരഞ്ഞെടുപ്പുകള്ക്കൂടി നടന്നതിന് ശേഷം എല്ലാഫലങ്ങളും ഒരുമിച്ചേ പ്രഖ്യാപിക്കാവൂ എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഹരജി ഇരുകോടതികളും തള്ളുകയായിരുന്നു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും ലീഡ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. അഹമ്മദാബാദിലും വഡോദരയിലും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളടക്കം പരാജയപ്പെട്ടു.
അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട്, ജന്മാനഗര്, ഭവ്നഗര്‍ മുനിസിപാലിറ്റികളിലെ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിക്കുന്നവയാണ് ഫലങ്ങളെല്ലാം. സൂററ്റില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സീററ്റ് സിറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാബു റൈയ്ക്ക രാജി വെച്ചു. സൂററ്റില്‍ 120 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചതില്‍ 84 എണ്ണവും ബിജെപി നേടി. ആംആദ്മി പാര്‍ട്ടി 25 സീറ്റുകളിലും വിജയിച്ചു.
കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന മുന്നേറ്റമായിരുന്നു തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി കാഴ്ചവെച്ചത്. പല സ്ഥലങ്ങളിലും ആപ്പ് കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതായി സ്ഥാനം പിടിച്ചു. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ആംആദ്മി പാര്‍ട്ടി നേട്ടം കൊയ്യുന്നത്. മിക്ക സീറ്റുകളിലും തന്നെ ആപ്പ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നു. സൂററ്റില്‍ എട്ട് സീറ്റുകളില്‍ വിജയിച്ചാണ് ആപ്പ് സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരിക്കുന്നത്. പട്ടീദാര്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങളിലാണ് ആപ്പിന് നേട്ടമുണ്ടായിട്ടുള്ളത്.
അഹമ്മദാബാദില്‍ ഫലപ്രഖ്യാപനം നടന്ന 67 സീറ്റുകളില്‍ 57 എണ്ണവും ബിജെപിക്കൊപ്പമാണ്. രാജ്കോട്ടില്‍ 55ല്‍ 51ഉം ജന്മാനഗറില് 60ല്‍ 46 ഉം ഭാവ്നഗറില്‍ 36ല്‍ 31ഉം വഡോദരയില്‍ 76ല്‍ 61 ഉം സൂററ്റില്‍ 48ല്‍ 40 ഉം ബിജെപി നേടി. അഹമ്മദാബാദില്‍ പത്തും രാജ്കോട്ടില്‍ നാലും ജംനാനഗറില്‍ 11 ഉം ഭാവ്നഗറില്‍ അഞ്ചും വഡോദരയില്‍ ഏഴും സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. മറ്റ് സീറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.