Top

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: 358 ഇടങ്ങളില്‍ ബിജെപി; കോണ്‍ഗ്രസ് 94 ഇടത്ത്; ആംആദ്മിക്ക് 4 സീറ്റ്

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. താലൂക്ക് പഞ്ചായത്തില്‍ 358 ഇടങ്ങളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് 94 ഇടങ്ങളിലും ആംആദ്മി നാല് ഇടങ്ങളിലുമാണ് വിജയിച്ചത്. പ്രദേശിക തലത്തില്‍ ആംആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിച്ചില്ലെന്ന് വിലയിരുത്താം. ജില്ലാ പഞ്ചായത്തിലേയും മുനിസിപ്പാലിറ്റികളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 81 മുനിസിപ്പാലിറ്റിയില്‍ 54 ഇടത്തും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ടിടത്തും ആംആദ്മി ഒരിടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 8474 സീറ്റുകളില്‍ 8235 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് […]

2 March 2021 1:35 AM GMT

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: 358 ഇടങ്ങളില്‍ ബിജെപി; കോണ്‍ഗ്രസ് 94 ഇടത്ത്; ആംആദ്മിക്ക് 4 സീറ്റ്
X

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. താലൂക്ക് പഞ്ചായത്തില്‍ 358 ഇടങ്ങളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് 94 ഇടങ്ങളിലും ആംആദ്മി നാല് ഇടങ്ങളിലുമാണ് വിജയിച്ചത്. പ്രദേശിക തലത്തില്‍ ആംആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിച്ചില്ലെന്ന് വിലയിരുത്താം.

ജില്ലാ പഞ്ചായത്തിലേയും മുനിസിപ്പാലിറ്റികളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 81 മുനിസിപ്പാലിറ്റിയില്‍ 54 ഇടത്തും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ടിടത്തും ആംആദ്മി ഒരിടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 8474 സീറ്റുകളില്‍ 8235 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കിയിടങ്ങളില്‍ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കഴിഞ്ഞയാഴ്ച്ച ഫലം വന്ന ആറ് മുനിസിപ്പാലിറ്റികളും ബിജെപിയായിരുന്നു നേട്ടം കൊയിതത്. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട്, ജന്മാനഗര്‍, ഭവ്നഗര്‍ മുനിസിപാലിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും ലീഡ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. അഹമ്മദാബാദിലും വഡോദരയിലും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളടക്കം പരാജയപ്പെട്ടു.

ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 576 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ 483 സീറ്റുകളിലും ബിജെപിയാണ് വിജയം നേടിയത്. വെറും 55 സീറ്റുകള്‍ നേടിക്കൊണ്ട് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഇവിടെ ആദ്യമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ആംആദ്മി സൂറത്തില്‍ 27 സീറ്റുകളിലും വിജയം ഉറപ്പിച്ചു. അവിടെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് വിട്ടുകൊടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

Next Story