Top

തിരിച്ചടികള്‍ക്ക് ഇനി നിന്നുകൊടുക്കില്ല; ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; ബിജെപിയില്‍നിന്നും നഗരം പിടിച്ചെടുക്കാനുള്ള തീരുമാനങ്ങളിങ്ങനെ

അഹമ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പദ്ധതികള്‍ തയ്യാറാക്കി കോണ്‍ഗ്രസ്. ഇക്കുറി നഗരപ്രദേശങ്ങളിലെ വോട്ടുബാങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ആദ്യഘട്ടത്തിലെ പാര്‍ട്ടി തീരുമാനം. ഇതിനായി ആറ് മുനിസിപല്‍ കോര്‍പറേഷനുകളിലേക്കുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ഈ ആറ് മുനിസിപല്‍ കോര്‍പറേനുകളും ഇപ്പോള്‍ ബിജെപിയുടെ കൈയ്യിലാണ്. ഇവിടങ്ങളില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അഹമ്മദാബാദ്, ഭവ്‌നഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലാണ് പാര്‍ട്ടി നിര്‍ണായക മത്സരത്തിനൊരുങ്ങുന്നത്. ഹലോ എന്ന പേരിലാണ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ‘ബിജെപി പലഘട്ടങ്ങളിലായി ഭരിച്ചെങ്കിലും വികസനകാര്യങ്ങളില്‍ ഇപ്പോഴും […]

5 Jan 2021 9:50 AM GMT

തിരിച്ചടികള്‍ക്ക് ഇനി നിന്നുകൊടുക്കില്ല; ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; ബിജെപിയില്‍നിന്നും നഗരം പിടിച്ചെടുക്കാനുള്ള തീരുമാനങ്ങളിങ്ങനെ
X

അഹമ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പദ്ധതികള്‍ തയ്യാറാക്കി കോണ്‍ഗ്രസ്. ഇക്കുറി നഗരപ്രദേശങ്ങളിലെ വോട്ടുബാങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ആദ്യഘട്ടത്തിലെ പാര്‍ട്ടി തീരുമാനം. ഇതിനായി ആറ് മുനിസിപല്‍ കോര്‍പറേഷനുകളിലേക്കുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.

ഈ ആറ് മുനിസിപല്‍ കോര്‍പറേനുകളും ഇപ്പോള്‍ ബിജെപിയുടെ കൈയ്യിലാണ്. ഇവിടങ്ങളില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അഹമ്മദാബാദ്, ഭവ്‌നഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലാണ് പാര്‍ട്ടി നിര്‍ണായക മത്സരത്തിനൊരുങ്ങുന്നത്. ഹലോ എന്ന പേരിലാണ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

‘ബിജെപി പലഘട്ടങ്ങളിലായി ഭരിച്ചെങ്കിലും വികസനകാര്യങ്ങളില്‍ ഇപ്പോഴും പിന്നോട്ടുനില്‍ക്കുന്ന ഈ ആറ് മുനിസിപല്‍ കോര്‍പറേഷനുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അവരില്‍നിന്നുതന്നെ കേട്ട് പരിഹരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം’, കോണ്‍ഗ്രസ് നേതാവ് അമിത് ചാവ്ദ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലും സമാന ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രചാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീസ് സതവ്, പ്രതിപക്ഷ നേതാവ് പരേഷ് ധനാനി തുടങ്ങിയ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ സജീവമാവും.

ആറ് മുനിസിപല്‍ കോര്‍പറേഷനുകളടക്കം 55 മുനിസിപാലിറ്റികളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 നവംബറില്‍ ഇപ്പോഴുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതായിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

Next Story