
അഹമ്മദാബാദ്: ഗുജാറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര് മരിച്ചു. കൊവിഡ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഞ്ച് രോഗികളാണ് തീപിടുത്തത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.
ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി. നിലവില്‍ തീ നിയന്ത്രവിധേയമായെന്നും തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് അധികൃതരുടെ പ്രതികരണം. ഗുജറാത്തിലെ രാജ്ഘോട്ടിലുള്ള ഉദയ് ശിവാനന്ദ് കൊവിഡ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.
ആകെ മുപ്പത്തിമൂന്ന് രോഗികളാണ് സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്നത്. കൊവിഡ് ചികിത്സയ്ക്കായി മാത്രം സജ്ജീകരിച്ചിരിതക്കുന്ന ആശുപത്രിയില്‍ എഴ് രോഗികളാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മറ്റ രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത്.