Top

‘പശുത്തൊഴുത്ത് കൊവിഡ് ചികിത്സാ കേന്ദ്രം, മരുന്ന് മൂത്രവും നെയ്യും’; പ്രധാനമന്ത്രിയുടെ നാട്ടില്‍ നിന്നുള്ള കാഴ്ച്ചകള്‍

കൊവിഡ് രോഗികള്‍ക്ക് മരുന്നതായി പശുവിന്റെ പാല്‍, പശുവിന്റെ മൂത്രം, പശുവിന്റെ നെയ്യ് എന്നിവ നല്‍കിവരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗോമൂത്രം കൊവിഡ് ചികിത്സയ്ക്ക് അനുയോജ്യമാണെന്ന് ബിജെപിയുടെ മന്ത്രി വരെ അഭിപ്രായപ്പെട്ടിരുന്നു.

9 May 2021 6:12 AM GMT

‘പശുത്തൊഴുത്ത് കൊവിഡ് ചികിത്സാ കേന്ദ്രം, മരുന്ന് മൂത്രവും നെയ്യും’; പ്രധാനമന്ത്രിയുടെ നാട്ടില്‍ നിന്നുള്ള കാഴ്ച്ചകള്‍
X

ഗാന്ധിനഗര്‍: പശുത്തൊഴുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി ഗുജറാത്ത്. ഉത്തര ഗുജറാത്തിലാണ് ‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍’ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് മരുന്നതായി പശുവിന്റെ പാല്‍, പശുവിന്റെ മൂത്രം, പശുവിന്റെ നെയ്യ് എന്നിവ നല്‍കിവരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗോമൂത്രം കൊവിഡ് ചികിത്സയ്ക്ക് അനുയോജ്യമാണെന്ന് ബിജെപിയുടെ മന്ത്രി വരെ അഭിപ്രായപ്പെട്ടിരുന്നു.

രാജാറാം ഗോശാല ആശ്രമമാണ് പുതിയ ശ്രമത്തിന് തിരികൊളുത്തിയിരിക്കുന്നത്. പൂര്‍ണമായും പശുത്തൊഴുത്ത് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ആശ്രമത്തില്‍ ഏഴ് കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പാല്‍, മൂത്രം, നെയ്യ് എന്നിവയില്‍ ആയൂര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കുന്ന ആശ്രമത്തിന്റെ പുതിയ പരീക്ഷണം എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല. പഞ്ജഗവ്യ ആയുര്‍വേദ തെറാപ്പി, ഗോമൂത്രത്തില്‍ നിന്നുള്ള ‘ഗോ തീര്‍ഥ’ എന്നിവയാണ് പ്രധാന ചികിത്സ. ലോകത്തെവിടെയും കൊവിഡില്‍ നിന്ന് മുക്തി നേടാന്‍ ഗോമൂത്രം സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമമാണ് ആശ്രമം നടത്തുന്നതെന്ന് സൂചനകളുണ്ട്.

ഐസലേഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഗോശാലയ്ക്ക് പ്രത്യേക അനുമതി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. കൊവിഡിനെതിരെ കൊല്‍ക്കത്തയില്‍ ഗോമൂത്രം വിതരണം ചെയ്ത ബിജെപി നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗും ഗോമൂത്ര സേവ നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഇന്നലെ മാത്രം 119 പേരാണ് കോവിഡ് ബാധിച്ച് ഗുജറാത്തില്‍ മരണപ്പെട്ടത്.

Next Story