Top

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇഷ്ടക്കാര്‍ക്ക്‌ സീറ്റ് നല്‍കിയില്ല; ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേദാവാല പാര്‍ട്ടി വിട്ടു. വരുന്ന മുനിസിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തിലെ സീറ്റ് വിഭജനത്തില്‍ ഇടഞ്ഞാണ് എംഎല്‍എ പാര്‍ട്ടി വിടുന്നത്. സംസ്ഥാന വക്താവ് മനിഷ് ദോഷിക്ക് ഇമ്രാന്‍ ഖേദാവാല രാജിക്കത്ത് നല്‍കി. അഹമ്മദാബാദ് മുനിസിപല്‍ കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ താന്‍ അതൃപ്തനാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍നിന്നുള്ളവരെ പാര്‍ട്ടി തന്റെ മണ്ഡലത്തിന് കീഴിലെ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളാക്കി. പാര്‍ട്ടിയില്‍ അച്ചടക്കമില്ലായ്മയ്ക്ക് ഉദാഹരണമാണിത്. മണ്ഡലത്തിലെ വിശ്വസ്തരായ അണികളോട് കാണിക്കുന്ന നീതികേട്. ഇക്കാര്യം […]

9 Feb 2021 2:22 AM GMT

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇഷ്ടക്കാര്‍ക്ക്‌ സീറ്റ് നല്‍കിയില്ല; ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു
X

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേദാവാല പാര്‍ട്ടി വിട്ടു. വരുന്ന മുനിസിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തിലെ സീറ്റ് വിഭജനത്തില്‍ ഇടഞ്ഞാണ് എംഎല്‍എ പാര്‍ട്ടി വിടുന്നത്. സംസ്ഥാന വക്താവ് മനിഷ് ദോഷിക്ക് ഇമ്രാന്‍ ഖേദാവാല രാജിക്കത്ത് നല്‍കി.

അഹമ്മദാബാദ് മുനിസിപല്‍ കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ താന്‍ അതൃപ്തനാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍നിന്നുള്ളവരെ പാര്‍ട്ടി തന്റെ മണ്ഡലത്തിന് കീഴിലെ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളാക്കി. പാര്‍ട്ടിയില്‍ അച്ചടക്കമില്ലായ്മയ്ക്ക് ഉദാഹരണമാണിത്. മണ്ഡലത്തിലെ വിശ്വസ്തരായ അണികളോട് കാണിക്കുന്ന നീതികേട്. ഇക്കാര്യം സംസ്ഥാനാധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇമ്രാന്റെ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്നാണ് മനിഷ് ദോഷിയുടെ പ്രതികരണം. ഇമ്രാന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടും. അനീതി സംഭവിച്ചെന്ന് വ്യക്തമായാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ദോഷി വ്യക്തമാക്കി.

അഹമ്മദാബാദുള്‍പ്പെടെയുള്ള ആറ് മുനിസിപല്‍ കോര്‍പറേഷനുകളിലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫെബ്രുവരി 21നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story