Top

പരീക്ഷാത്തലേന്ന് എസ്എഫ്‌ഐ നേതാക്കളെ തടങ്കലിലാക്കി ഗുജറാത്ത് പൊലീസ്; സ്റ്റേഷനില്‍ ഇരുന്ന് പഠിച്ച് മാന്‍സി റാവല്‍

ഗുജറാത്തില്‍ എസ്എഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. എസ്എഫ്‌ഐ ഗുജറാത്ത് ആരവല്ലി ജില്ലാ കണ്‍വീനര്‍ മാന്‍സി റാവല്‍, ജില്ല കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം കവന്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി വിജയ് രൂപാണി എസ്എഫ്‌ഐ നേതാക്കളുടെ താമസ സ്ഥലത്തിന് സമീപത്തുള്ള ബയാഡില്‍ എത്തുന്നതിന്റെ പേരിലാണ് പൊലീസ് നടപടി. പുലര്‍ച്ചെ ആറ് മണിയോടെയത്തി പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച്ച പരീക്ഷ എഴുതേണ്ടതാണെന്ന് മാന്‍സി റാവല്‍ വ്യക്തമാക്കിയെങ്കിലും പൊലീസ് അറസ്റ്റില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് ആരവല്ലി പൊലീസ് സ്റ്റേഷനില്‍ ഇരുന്ന് മാന്‍സി പഠനം […]

5 Jan 2021 8:42 AM GMT

പരീക്ഷാത്തലേന്ന് എസ്എഫ്‌ഐ നേതാക്കളെ തടങ്കലിലാക്കി ഗുജറാത്ത് പൊലീസ്; സ്റ്റേഷനില്‍ ഇരുന്ന് പഠിച്ച് മാന്‍സി റാവല്‍
X

ഗുജറാത്തില്‍ എസ്എഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. എസ്എഫ്‌ഐ ഗുജറാത്ത് ആരവല്ലി ജില്ലാ കണ്‍വീനര്‍ മാന്‍സി റാവല്‍, ജില്ല കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം കവന്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി വിജയ് രൂപാണി എസ്എഫ്‌ഐ നേതാക്കളുടെ താമസ സ്ഥലത്തിന് സമീപത്തുള്ള ബയാഡില്‍ എത്തുന്നതിന്റെ പേരിലാണ് പൊലീസ് നടപടി. പുലര്‍ച്ചെ ആറ് മണിയോടെയത്തി പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു.

ബുധനാഴ്ച്ച പരീക്ഷ എഴുതേണ്ടതാണെന്ന് മാന്‍സി റാവല്‍ വ്യക്തമാക്കിയെങ്കിലും പൊലീസ് അറസ്റ്റില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് ആരവല്ലി പൊലീസ് സ്റ്റേഷനില്‍ ഇരുന്ന് മാന്‍സി പഠനം തുടര്‍ന്നു. ഇതിന്റെ ചിത്രം ഒപ്പം അറസ്റ്റിലായ കവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 20 വയസായ വിദ്യാര്‍ത്ഥികളെ പോലും ഭയപ്പെടുകയാണ് സര്‍ക്കാരെന്ന് എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി വിമര്‍ശിച്ചു.

എസ്എഫ്‌ഐ ഗുജറാത്തിന്റെ പ്രതികരണം

“ഇതാണ് മാന്‍സി റാവല്‍, എസ്എഫ്‌ഐ ഗുജറാത്ത് ആരവല്ലി ജില്ലാ കണ്‍വീനറാണ്. രാവിലെ ആറ് മണിയ്ക്ക് മാന്‍സിയേയും ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം കവനേയും വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണ് സമീപത്തുള്ള ഒരു ഗ്രാമത്തില്‍ വരുന്നതിന്റെ പേരിലായിരുന്നു ഇത്. 20 വയസുള്ള ഈ ചെറുപ്പക്കാരെ ഗുജറാത്ത് മോഡലിന് പേടിയാണ്. ഇന്ത്യന്‍ ഭരണ ഘടനയിലെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങളെ തടയാന്‍ പോലും മടിക്കാത്ത തരത്തില്‍ അവര്‍ ഭയപ്പെടുന്നു. മാന്‍സിക്ക് നാളെ പരീക്ഷയാണ്. അവര്‍ പൊലീസ് സ്റ്റേഷനില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഭയമുള്ളത് ഭീരുക്കള്‍ക്കാണ്. എസ്എഫ്‌ഐയുടെ മാന്‍സിയും കാവനും പഠിക്കും അതുകൊണ്ട് തന്നെ പോരാടും. ഗുജറാത്ത് പൊലീസും ബിജെപിയും ലജ്ജിക്കണം. മര്യാദ മനുഷ്യര്‍ക്ക് വേണ്ടതായ ഗുണമാണ്.”

Comrade Mansi Raval (Convenor – SFI Aravalli District Organising Committee) and Comrade Kavan (SFI Aravalli DOC member)…

Posted by SFI Gujarat on Monday, January 4, 2021
Next Story