എട്ടില്‍ എട്ട് പിടിച്ച് ബിജെപി; ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ഒന്നും നേടാനാകാതെ കോണ്‍ഗ്രസ്
ഈ വര്‍ഷം ജൂണില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ എട്ട് നിയമസഭാ സീറ്റുകളും നേടി ഭരണകക്ഷിയായ ബിജെപി. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റും നേടാനായില്ല. എട്ട് സീറ്റുകളിലായി 81 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഉപതെരഞ്ഞെടുപ്പില്‍ അബ്ദാസ, കര്‍ജാന്‍, മോര്‍ബി, ഗദ്ദാഡ, ധാരി, ലിംബി, കപ്രഡ, ഡാങ് എന്നീ എട്ട് സീറ്റുകളും ബിജെപി നേടി.
ഗുജറാത്തിലെ കച്ച് ജില്ലയിലെ അബ്ദാസ നിയമസഭാ സീറ്റില്‍ നിന്ന് ഈ വര്‍ഷം ആദ്യം രാജിവച്ചശേഷം ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിലെ അഞ്ച് എംഎല്‍എമാരില്‍ ഒരാളായ ബിജെപിയുടെ പ്രദ്യുമാന്സിന്ഹ് ജഡേജ കോണ്‍ഗ്രസിന്റെ ശാന്തിലാല്‍ സെംഗാനിയെ 36,778 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
ജഡേജ 71,848 വോട്ടുകള്‍ നേടിയപ്പോള്‍ സെംഗാനിക്ക് 35,070 വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹനീഫ് പാദ്യാര് 26,463 വോട്ടുകള്‍ നേടി. 2017 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച
ജഡേജ അബ്ദാസ സീറ്റില്‍ വിജയിച്ചിരുന്നു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കുമുള്ള ബിജെപിയുടെ ട്രയ്ലര്‍ മാത്രമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിലെ ജയമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് നടത്തുന്ന വ്യാജപ്രചാരണവും വോട്ടര്‍മാര്‍ നിരസിച്ചതായും ഗുജറാത്ത് മുഖ്യമന്ത്രി രൂപാനി പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
നവംബര്‍ മൂന്നിന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 60.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അബ്ദാസ (കച്ച്), ലിംബി (സുരേന്ദ്രനഗര്‍), മോര്‍ബി (മോര്‍ബി ജില്ല), ധാരി (അമ്രേലി), ഗദ്ദ (ബോട്ടാഡ്), കര്ജന് (വഡോദര), ഡാങ് (ഡാങ്) ജില്ല) കപ്രഡ (വല്‍സാദ്) എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
- TAGS:
- BJP
- CONGRESS
- Gujarat Bypoll