Top

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോന്നിയിട്ടുണ്ട്’; ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് ഗിന്നസ് പക്രു

കൊച്ചി: സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് നടന്‍ ഗിന്നസ് പക്രു. ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ കണ്ട ശേഷമാണ് ഇത്തരമൊരു ആഗ്രഹം തോന്നിയതെന്നും റിപ്പോര്‍ട്ടര്‍ ടിവി വോട്ടു പടത്തില്‍ ഗിന്നസ് പക്രു പറഞ്ഞു. അങ്ങനെയൊരു തീരുമാനം സ്വീകരിക്കുകയാണെങ്കില്‍ ജോലി വിട്ട് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങി നല്ല കാര്യങ്ങള്‍ ചെയ്യും. സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും ഗിന്നസ് പക്രു വ്യക്തമാക്കി. ഗിന്നസ് പക്രുവിന്റെ വാക്കുകള്‍: ”ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും പലപ്പോഴും തിരസ്‌കരിക്കപ്പെടാറുണ്ട്. അവര്‍ പ്രയാസപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ […]

7 Dec 2020 9:25 AM GMT
വി.എസ് ഹൈദരലി

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോന്നിയിട്ടുണ്ട്’; ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് ഗിന്നസ് പക്രു
X

കൊച്ചി: സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് നടന്‍ ഗിന്നസ് പക്രു. ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ കണ്ട ശേഷമാണ് ഇത്തരമൊരു ആഗ്രഹം തോന്നിയതെന്നും റിപ്പോര്‍ട്ടര്‍ ടിവി വോട്ടു പടത്തില്‍ ഗിന്നസ് പക്രു പറഞ്ഞു. അങ്ങനെയൊരു തീരുമാനം സ്വീകരിക്കുകയാണെങ്കില്‍ ജോലി വിട്ട് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങി നല്ല കാര്യങ്ങള്‍ ചെയ്യും. സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും ഗിന്നസ് പക്രു വ്യക്തമാക്കി.

ഗിന്നസ് പക്രുവിന്റെ വാക്കുകള്‍: ”ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും പലപ്പോഴും തിരസ്‌കരിക്കപ്പെടാറുണ്ട്. അവര്‍ പ്രയാസപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ തോന്നും, ഞാനൊരു രാഷ്ട്രീയക്കാരനോ സ്ഥാനങ്ങള്‍ വഹിക്കുന്ന ആളോ ആയിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതിന് വേണ്ടി ഇറങ്ങി തിരിക്കുകയാണെങ്കില്‍ ഒരു മാനസികാവസ്ഥ വേണം. ജോലി, ജീവിതോപാധി എല്ലാം മാറ്റി വയ്‌ക്കേണ്ടിവരും. പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങി നല്ല കാര്യങ്ങള്‍ ചെയ്യണം. സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ എനിക്ക് താല്‍പര്യമില്ല.”

കൊവിഡ് കാലത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ഗിന്നസ് പക്രു അഭിനന്ദിച്ചു. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. അതെനിക്ക് വ്യക്തിപരമായി ഫീല്‍ ചെയ്തതാണെന്നും പക്രു വോട്ടുപടം പരിപാടിയില്‍ അഭിപ്രായപ്പെട്ടു. നിലവില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങളുണ്ട്. അതില്‍ ക്ലാരിറ്റി വരാതെ എങ്ങനെ അഭിപ്രായം പറയുമെന്നും പക്രു ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും നിയമസഭയാണെങ്കിലും വോട്ട് പൗരന്റെ അവകാശമാണ്. അതിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും പക്രു അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഇത്തവണയും വോട്ട് പാഴാക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും. പാര്‍ട്ടിയല്ല, കഴിവുള്ള വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്. കഴിവുള്ളവര്‍ വിജയിച്ചത് വരുമ്പോള്‍ നല്ലൊരു ഭരണസംവിധാനമുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പക്രുവിന്റെ വാക്കുള്‍: ”തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും നിയമസഭയാണെങ്കിലും വോട്ട് പൗരന്റെ അവകാശമാണ്. അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇത്തവണയും വോട്ട് പാഴാക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും. പാര്‍ട്ടിയല്ല, കഴിവുള്ള വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്. കഴിവുള്ളവര്‍ വിജയിച്ചത് വരുമ്പോള്‍ നല്ലൊരു ഭരണസംവിധാനമുണ്ടാകുമെന്നാണ് വിശ്വാസം.”

Next Story