Top

”ഗ്വാര്‍ഡിയോളയുടേത് കള്ളക്കണ്ണീര്‍, അയാള്‍ക്ക് എന്റെ മകനെ ഒരിക്കലും വേണ്ടായിരുന്നു”- രൂക്ഷ വിമര്‍ശനവുമായി അഗ്യൂറോയുടെ പിതാവ്

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സെര്‍ജിയോ അഗ്യൂറോ അവഗണികക്കപ്പെട്ടുവെന്നും അതിനു പിന്നില്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയാണെന്നും രൂക്ഷവിമര്‍ശനവുമായി സെര്‍ജിയോ അഗ്യൂറോയുടെ പിതാവ് ലിയോണല്‍ ഡെല്‍ കാസ്റ്റിലോ. ഒരാഴ്ച മുമ്പാണ് അഗ്യൂറോ സിറ്റിയില്‍ നിന്നു സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലേക്കു കൂടുമാറിയത്. പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കരനായിരുന്നു അഗ്യൂറോ. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ സിറ്റിക്കായി തന്റെ അവസാന മത്സരം കളിച്ചതിനു ശേഷം അഗ്യൂറോയ്ക്ക് വിടവാങ്ങല്‍ ഒരുക്കിയിരുന്നു സിറ്റി. ഈ ചടങ്ങില്‍ ഗ്വാര്‍ഡിയോള കണ്ണീരോടെയാണ് സംസാരിച്ചത്. എന്നാല്‍ ഗ്വാര്‍ഡിയോളയുടേത് കള്ളക്കണ്ണീരാണെന്നാണ് അഗ്യൂറോയുടെ പിതാവ് […]

4 Jun 2021 12:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”ഗ്വാര്‍ഡിയോളയുടേത് കള്ളക്കണ്ണീര്‍, അയാള്‍ക്ക് എന്റെ മകനെ ഒരിക്കലും വേണ്ടായിരുന്നു”- രൂക്ഷ വിമര്‍ശനവുമായി അഗ്യൂറോയുടെ പിതാവ്
X

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സെര്‍ജിയോ അഗ്യൂറോ അവഗണികക്കപ്പെട്ടുവെന്നും അതിനു പിന്നില്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയാണെന്നും രൂക്ഷവിമര്‍ശനവുമായി സെര്‍ജിയോ അഗ്യൂറോയുടെ പിതാവ് ലിയോണല്‍ ഡെല്‍ കാസ്റ്റിലോ.

ഒരാഴ്ച മുമ്പാണ് അഗ്യൂറോ സിറ്റിയില്‍ നിന്നു സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലേക്കു കൂടുമാറിയത്. പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കരനായിരുന്നു അഗ്യൂറോ. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ സിറ്റിക്കായി തന്റെ അവസാന മത്സരം കളിച്ചതിനു ശേഷം അഗ്യൂറോയ്ക്ക് വിടവാങ്ങല്‍ ഒരുക്കിയിരുന്നു സിറ്റി.

ഈ ചടങ്ങില്‍ ഗ്വാര്‍ഡിയോള കണ്ണീരോടെയാണ് സംസാരിച്ചത്. എന്നാല്‍ ഗ്വാര്‍ഡിയോളയുടേത് കള്ളക്കണ്ണീരാണെന്നാണ് അഗ്യൂറോയുടെ പിതാവ് ആരോപിക്കുന്നത്. അഗ്യൂറോ അഭിഭാജ്യ ഘടകമാണെന്നു പറയുകയും ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നത് എന്ത് രീതിയാണെന്നും കാസ്റ്റില്ലോ ചോദിച്ചു.

”എനിക്ക് ഗ്വാര്‍ഡിയോളയുടെ കണ്ണീരില്‍ ആത്മാര്‍ഥത ഉണ്ടെന്നു തോന്നുന്നില്ല. അയാള്‍ ഒരിക്കലും അഗ്യൂറോയോട് ആത്മാര്‍ഥത കാട്ടിയിട്ടില്ല. അയാള്‍ഷക്ക് അവനെ വേണ്ടായിരുന്നു. വിടവാങ്ങല്‍ ചടങ്ങില്‍ ഗ്വാര്‍ഡിയോള പറഞ്ഞത് അഗ്യൂറോയ്ക്ക് പകരംവയക്കാന്‍ സിറ്റിക്ക് വേറെ ആളില്ലെന്നാണ്. ആ അഗ്യൂറോ ഇന്ന് ആ ടീമിലില്ല”- കാസ്റ്റിലോ പറഞ്ഞു.

ഗ്വാര്‍ഡിയോള മികച്ച പരിശീലകനാണെന്നും എന്നാല്‍ സ്വാര്‍ഥനാണെന്നനും കാസ്റ്റില്ലോ ആരോപിച്ചു. ”അയാള്‍ മികച്ച പരിശീലകനാണ്. എന്നാല്‍ ടീമിന്റെ എല്ലാം താന്‍ ആയിരിക്കണം എന്ന ഭാവമാണ് അത്. ഒരു താരത്തെയും താന്‍ ടീമിന്റെ മികച്ച താരമാകാന്‍ അയാള്‍ അനുവദിക്കില്ല. ഇതിനായി അയാള്‍ എപ്പോഴും റൊട്ടേഷന്‍ നടത്തിക്കൊണ്ടിരിക്കും. തനിക്കു മുകളില്‍ ഒരാള്‍ വരാതിരിക്കാന്‍ വേണ്ടിയാണത്”- കാസ്റ്റില്ലോ കൂട്ടിച്ചേര്‍ത്തു.

അഗ്യൂറോയുടെ ബാഴ്‌സലോണയിലേക്കുള്ള നീക്കത്തില്‍ കാസ്റ്റില്ലോ ആഹ്‌ളാദം പ്രകടിപ്പിച്ചു. ക്ലബ് മാറിയ ശേഷം അഗ്യൂറോ സന്തോഷവാനാണെന്നും 15-ാം വയസു മുതല്‍ അഗ്യൂറോയും ലയണല്‍ മെസിയും സുഹൃത്തുക്കളാണെന്നും അഗ്യൂറോയുടെ വരവോടെ മെസി ബാഴ്‌സയില്‍ തുടരുമെന്നും അവര്‍ക്ക് ഒരുമിച്ചു കളിക്കാമെന്നും കാസ്റ്റില്ലോ പറഞ്ഞു.

Next Story

Popular Stories