കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍; പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ശ്രമഫലമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
ന്യൂഡല്‍ഹി: മരുന്നുകളുള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധ സാമഗ്രഗികളുടെ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. കൊവിഡ് വാക്സിന്റെ ജിഎസ്ടിയില്‍ മാറ്റം വരുത്താതെയാണ് പുതിയ തീരുമാനം. ഉത്തരവ് പ്രകാരം ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനും കേന്ദ്ര സര്‍ക്കാരായിരിക്കും ജിഎസ്ടി നല്കി വാങ്ങുക. വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, കൊവിഡ് പരിശോധന കിറ്റ്, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ബൈപാപ്പ് മെഷീന് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി ആണ് കുറച്ചിരിക്കുന്നത്. ഇതിനുപുറമെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ് മരുന്നിനെയും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള […]
12 Jun 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: മരുന്നുകളുള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധ സാമഗ്രഗികളുടെ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. കൊവിഡ് വാക്സിന്റെ ജിഎസ്ടിയില്‍ മാറ്റം വരുത്താതെയാണ് പുതിയ തീരുമാനം. ഉത്തരവ് പ്രകാരം ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനും കേന്ദ്ര സര്‍ക്കാരായിരിക്കും ജിഎസ്ടി നല്കി വാങ്ങുക.
വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, കൊവിഡ് പരിശോധന കിറ്റ്, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ബൈപാപ്പ് മെഷീന് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി ആണ് കുറച്ചിരിക്കുന്നത്.
ഇതിനുപുറമെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ് മരുന്നിനെയും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെര്‍സിന്‍ ബിയെയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ആംബുലന്‍സ് സേവനത്തിനുള്ള നിരക്ക് 28 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കി കുറച്ചു. ശരീര താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും ഇലക്ട്രിക് ചൂളയുടെയും നിരക്കില്‍ അഞ്ചുശതമാനമാണ് ഇളവ്.
അതേസമയം, ജിഎസ്ടി കൗണ്‍സിലിന്റെ നികുതി ഇളവ് പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ശ്രമഫലമായാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
എന്നാല്‍ കൊവിഡ് പരിശോധനാകിറ്റിന്റെ നികുതി കുറച്ചെന്ന് പ്രഖ്യാപനത്തില്‍ പറയുമ്പോഴും ആര്‍ടിപിസിആര്‍ പരിശോധന കിറ്റിന്റെ നികുതി കുറച്ചിട്ടില്ലെന്നും മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെയാകും ബാധകമാകുക. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ മെയ് 28നാണ് 44-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ വസ്തുക്കള്‍ക്ക് നികുതിയിളവ് നല്‍കുന്നത് പരിഗണിക്കാന്‍ മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് തീരുമാനം.