Top

‘കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, പദ്മനാഭൻ എന്നിവർക്ക് കൂടുതൽ അവസരം നൽകണം’; സുരേന്ദ്രനെ തിരുത്താൻ ബിജെപി പ്രവർത്തകർ

ബിജെപിയിൽ ​ഗ്രൂപ്പ് പോര് ശക്തമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കെ. സുരേന്ദ്രനെ തിരുത്താൻ പ്രവർത്തകർ. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, സി.കെ.പദ്മനാഭൻ തുടങ്ങിയവർക്ക് കൂടുതൽ അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. സുരേന്ദ്രന് താൽപ്പര്യമുള്ള നേതാക്കളെ മാത്രമാണ് പാർട്ടിയുടെ ഔദ്യോ​ഗിക ചുമതലകളിലേക്ക് എത്തുന്നതെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക പ്രതികരണമൊന്നും നടത്താൻ ബിജെപി തയ്യാറായിട്ടുമില്ല. ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് എന്നിവരാണ് കെ. സുരേന്ദ്രനെതിരെ പ്രധാനമായും പടയൊരുക്കം നടക്കുന്നതെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്ന സൂചന. സുരേന്ദ്രനെതിരെ നടപടിയാവശ്യപ്പെടുന്നവരെ ഒതുക്കാൻ […]

14 Jun 2021 4:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, പദ്മനാഭൻ എന്നിവർക്ക് കൂടുതൽ അവസരം നൽകണം’; സുരേന്ദ്രനെ തിരുത്താൻ ബിജെപി പ്രവർത്തകർ
X

ബിജെപിയിൽ ​ഗ്രൂപ്പ് പോര് ശക്തമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കെ. സുരേന്ദ്രനെ തിരുത്താൻ പ്രവർത്തകർ. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, സി.കെ.പദ്മനാഭൻ തുടങ്ങിയവർക്ക് കൂടുതൽ അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. സുരേന്ദ്രന് താൽപ്പര്യമുള്ള നേതാക്കളെ മാത്രമാണ് പാർട്ടിയുടെ ഔദ്യോ​ഗിക ചുമതലകളിലേക്ക് എത്തുന്നതെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക പ്രതികരണമൊന്നും നടത്താൻ ബിജെപി തയ്യാറായിട്ടുമില്ല.

ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് എന്നിവരാണ് കെ. സുരേന്ദ്രനെതിരെ പ്രധാനമായും പടയൊരുക്കം നടക്കുന്നതെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്ന സൂചന. സുരേന്ദ്രനെതിരെ നടപടിയാവശ്യപ്പെടുന്നവരെ ഒതുക്കാൻ ദേശീയ നേതൃത്വത്തിന്റെ സഹായം തേടാൻ വി. മുരളീധരൻ ശ്രമിക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ ​ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കാനാണ് വി. മുരളീധരന്റെ താൽപ്പര്യം. കെ. സുരേന്ദ്രനുമായി തെരഞ്ഞെടുപ്പിന് മുൻപ് തർക്കങ്ങളുണ്ടായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സംസ്ഥാന അധ്യക്ഷന്റെ തലയിൽ കെട്ടിവെക്കുന്നതിൽ മുരളീധരന് താൽപ്പര്യമില്ല.

ശോഭാ സുരന്ദ്രന്‍, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ എന്നീ മൂന്ന് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകള്‍ പടയൊരുക്കം നടത്തുന്നതായിട്ടാണ് സൂചന. ശോഭ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷനും തമ്മിലുള്ള പോര് നേരത്തെ വ്യക്തമായതാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക കാര്യങ്ങളില്‍ ശോഭയെ സംസ്ഥാന അധ്യക്ഷന്‍ മാറ്റിനിര്‍ത്തുന്നതായി ചില ആക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പ് ഉയര്‍ന്നു കേട്ടിരുന്നു. സികെ ജാനുവിന് ബിജെപി പത്ത് ലക്ഷം കൈമാറിയ ആരോപണം പുറത്തുവന്നതോടെ കൃഷ്ണദാസും കെ സുരേന്ദ്രനും തമ്മിലുള്ള പോര് പരസ്യമാവുകയും ചെയ്തു.

നേരത്തെ ദേശീയ നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അഞ്ച് ദിവസം ഡല്‍ഹിയില്‍ തുടർന്ന സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല. കാര്യങ്ങള്‍ ഇരുവരെയും ധരിപ്പിക്കുന്നതിനാണ് സുരേന്ദ്രന് ഡെല്‍ഹിയിലെത്തിയത്. എന്നാല്‍ ഇരുവരെയും കാണാനാവാതെ സുരേന്ദ്രന് നാട്ടിലേക്ക് തിരികെ വരേണ്ടി വന്നു. മോദിയെയും അമിത് ഷായായും കാര്യങ്ങള്‍ ധരിപ്പിച്ച് പിന്തുണ ഉറപ്പിച്ചാല്‍ ഗ്രൂപ്പ് പോരിനെ പ്രതിരോധിക്കാമെന്ന് വിശ്വസാത്തിലാണ് സുരേന്ദ്രന്റെ ഡെല്‍ഹി യാത്ര. എന്നാല്‍ ഇത് നടന്നില്ല.

സുരേന്ദ്രന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. ഇതിന് കേരളത്തിലെ ചില നേതാക്കളുടെ പിന്തുണയുമുണ്ട്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും സൂചനയുണ്ട്. ആര്‍എസ്എസിനും സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന അഭിപ്രായമാണ്.

Next Story