തമ്മിലടി മൂത്തു; നിര്‍ണായക തെരഞ്ഞെടുപ്പിനിടെ കോര്‍ കമ്മിറ്റിയോഗം ഉപേക്ഷിച്ച് ബിജെപി; ചോദ്യം ഭയന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറുന്നെന്ന് എതിര്‍ചേരി
നാളെ ചേരാനിരുന്ന ബിജെപി കോര്‍ കമ്മറ്റിയോഗം ഉപേക്ഷിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം രൂക്ഷമായിരിക്കെയാണ് തീരുമാനം. കോര്‍കമ്മറ്റിയില്‍ തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് വേണ്ടിയാണ് യോഗം ഉപേക്ഷിച്ചതെന്നാണ് സുരേന്ദ്ര വിരുദ്ധവിഭാഗത്തിന്റെ നിലപാട്. നേതാക്കള്‍ പ്രചരണ തിരക്കില്‍ ആയതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന്റെ സൂചനയാണ് നാളെ തൃശൂരില്‍ ചേരാനിരുന്ന കോര്‍കമ്മറ്റി യോഗം മാറ്റിവയ്ക്കാനെടുത്ത തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍കമ്മറ്റി ചേരുന്ന രീതി പാര്ട്ടിക്കില്ലെന്നതിനാല് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രശ്നപരിഹാരത്തിനാണ് കോര്‍ […]

നാളെ ചേരാനിരുന്ന ബിജെപി കോര്‍ കമ്മറ്റിയോഗം ഉപേക്ഷിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം രൂക്ഷമായിരിക്കെയാണ് തീരുമാനം. കോര്‍കമ്മറ്റിയില്‍ തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് വേണ്ടിയാണ് യോഗം ഉപേക്ഷിച്ചതെന്നാണ് സുരേന്ദ്ര വിരുദ്ധവിഭാഗത്തിന്റെ നിലപാട്. നേതാക്കള്‍ പ്രചരണ തിരക്കില്‍ ആയതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന്റെ സൂചനയാണ് നാളെ തൃശൂരില്‍ ചേരാനിരുന്ന കോര്‍കമ്മറ്റി യോഗം മാറ്റിവയ്ക്കാനെടുത്ത തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍കമ്മറ്റി ചേരുന്ന രീതി പാര്ട്ടിക്കില്ലെന്നതിനാല് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രശ്നപരിഹാരത്തിനാണ് കോര്‍ കമ്മറ്റി വിളിച്ചതെന്ന് എതിര്‍വിഭാഗം ചൂണ്ടിക്കാട്ടുന്നു. 13 പേരുള്ള കോര്‍കമ്മറ്റിയില്‍ ഏഴ് പേരും ശോഭാ സുരേന്ദ്രന് ഉയര്‍ത്തിയ നിലപാടുകള്‍ അംഗീകരിക്കുന്നവരാണ്. കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എതിര്‍വിഭാഗം ഉയര്‍ത്താവുന്ന ചോദ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് യോഗം ഉപേക്ഷിച്ചതെന്നാണ് വിവരം. കോര്‍കമ്മറ്റിയിലെ ഏക വനിതാ അംഗമായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതിന്റെ കാരണം സിപി രാധാകൃഷ്ണന് മുന്നില്‍ ഉന്നയിക്കും. ഇതിന് മറുപടി നല്കാന് അദ്ധ്യക്ഷന്‍ സുരേന്ദ്രനോ വി മുരളീധരനോ സാധിക്കില്ലെന്നും ഇതിന്റെ ജാള്യതമറയ്ക്കാനാണ് യോഗം മാറ്റിവച്ചതെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.
ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന അമിത് ഷായുടെ നിര്‍ദേശത്തിന് അനുസരിച്ച് നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ സുരേന്ദ്രന് കഴിയുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും വെട്ടിനിരത്തല്‍ ഉണ്ടാകരുതെന്നുമുള്ള നിസാരമായ ആവശ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അത് മുരളീധര വിഭാഗം അംഗീക്കാത്തതാണ് പ്രശ്നം സങ്കീര്‍ണമായി നീട്ടുന്നതെന്നാണ് എതിര് വിഭാഗത്തിന്റെ വിമര്‍ശനം. ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ദേശീയ നേതാക്കള്‍ എത്തിയെങ്കിലും കേരളത്തിലേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയില്ല. അടുത്തിടെ തമിഴ്നാട്ടിലെത്തിയ അമിത് ഷായോട് കേരളത്തിലെ പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടെങ്കിലും മുഖംതിരിച്ചു. സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം കേന്ദ്രനേതൃത്വത്തിന് നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ ഒരു നേതൃമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും വി മുരളീധര വിരുദ്ധ വിഭാഗത്തിനുണ്ട്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8000 സീറ്റില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 194 പഞ്ചായകളും 24 മുനിസിപ്പാലിറ്റികളും നേടുമെന്നും കേന്ദ്രത്തിന് നല്കിയ കണക്കില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ദേശീയ നേതൃത്വത്തിന് വലിയ വിശ്വാസമര്‍പ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടുമെന്ന അവകാശവാദം പോലെയാണ് ഈ അവകാശവാദത്തേയും കാണുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കെയാണ് നേതാക്കള്‍ക്ക് യോഗം ചേരാന്‍ പോലും കഴിയാത്തവിധം ഭിന്നത രൂക്ഷമായിരിക്കുന്നത്.