‘തല്ലി ചതച്ചത് കഞ്ചാവ് വലി വീട്ടില്‍ അറിയിച്ചതിന്; തല്ല് കൊണ്ടത് കണ്ണടയ്ക്കും ഫോണിനും വേണ്ടി’; കൂട്ടുകാരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി റിപ്പോര്‍ട്ടര്‍ ടിവിയോട്
കഞ്ചാവ് വലിക്കുന്ന കാര്യം വീട്ടില്‍ പറഞ്ഞതിനാണ് സുഹൃത്തുക്കള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കളമശേരിയില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി. അവര്‍ ഇനിയും എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ടെന്നും വിദ്യാര്‍ഥി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അവര്‍ പിടിച്ചുവച്ച ഫോണും കണ്ണടയും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പ്രതികരിക്കാതെ മര്‍ദ്ദനം സഹിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു. വിദ്യാര്‍ഥിയുടെ വാക്കുകള്‍: ”കഞ്ചാവ് വലിക്കുന്ന കാര്യം വീട്ടില്‍ പറഞ്ഞതിനാണ് അവര്‍ എന്നെ തല്ലിയത്. വെറെയൊന്നുമില്ല. വീട്ടില്‍ പറഞ്ഞെന്ന് പറഞ്ഞാണ അത്രയും ചെയ്തത്. അവര്‍ കഞ്ചാവ് വലിക്കും. ഞാന്‍ വീട്ടിലേക്ക് പോകുന്ന സമയത്താണ് […]

കഞ്ചാവ് വലിക്കുന്ന കാര്യം വീട്ടില്‍ പറഞ്ഞതിനാണ് സുഹൃത്തുക്കള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കളമശേരിയില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി. അവര്‍ ഇനിയും എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ടെന്നും വിദ്യാര്‍ഥി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അവര്‍ പിടിച്ചുവച്ച ഫോണും കണ്ണടയും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പ്രതികരിക്കാതെ മര്‍ദ്ദനം സഹിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.
വിദ്യാര്‍ഥിയുടെ വാക്കുകള്‍: ”കഞ്ചാവ് വലിക്കുന്ന കാര്യം വീട്ടില്‍ പറഞ്ഞതിനാണ് അവര്‍ എന്നെ തല്ലിയത്. വെറെയൊന്നുമില്ല. വീട്ടില്‍ പറഞ്ഞെന്ന് പറഞ്ഞാണ അത്രയും ചെയ്തത്. അവര്‍ കഞ്ചാവ് വലിക്കും. ഞാന്‍ വീട്ടിലേക്ക് പോകുന്ന സമയത്താണ് അവരെ കണ്ടത്. അവര്‍ ആ സമയത്ത് സ്ഥിരമായി അവിടെ വരാറുണ്ട്. ഫോണും കണ്ണടയും ബലമായി അവര്‍ പിടിച്ചുവാങ്ങി. അത് കിട്ടാന്‍ വേണ്ടിയാണ് കൂടെ പോയത്. അങ്ങനെ ചെന്നപ്പോഴാണ് ഇങ്ങനെ മര്‍ദ്ദിച്ചത്. കൊല്ലൂന്നൊക്കെ പറഞ്ഞു. ഫോണ്‍ തിരിച്ചുതരുമെന്നാണ് കരുതിയത്. അതിനാണ് കൂടെ പോയതും. പക്ഷെ അവരത് പൊട്ടിച്ചു. ചെറുപ്പം മുതലേ ഞങ്ങള്‍ കൂട്ടുകാരാണ്. അവിടെ വച്ച് എന്നോട് കഞ്ചാവ് വലിക്കാന്‍ പറഞ്ഞു. ഞാന്‍ വലിച്ചില്ല. അതിന്റെ ദേഷ്യത്തിലും അവര്‍ അടിച്ചു. അവര്‍ ഏഴു പേരുണ്ടായിരുന്നു. മൂന്നുപേരാണ് ക്രൂരമായി ഉപദ്രവിച്ചത്. സുഹൃത്തിന്റെ സഹോദരിയുമായി എനിക്ക് അടുപ്പമുണ്ടെന്ന് അവര്‍ പറഞ്ഞത് കേസില്‍ നിന്ന് ഊരി പോരാന്‍ വേണ്ടിയാണ്. സുഹൃത്തുക്കള്‍ നന്നായി കാണാന്‍ വേണ്ടിയാണ് വലിക്കുന്ന കാര്യം വീട്ടില്‍ പറഞ്ഞത്. ഫോണും കണ്ണടയും തിരിച്ചുകിട്ടുമെന്ന് കരുതിയാണ് പ്രതികരിക്കാതെ തല്ല് കൊണ്ടത്. അവരെ പേടിയുണ്ട്. എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. സ്ഥിരമായി പുക വലിക്കുന്ന സ്ഥലത്ത് വച്ചായിരുന്നു മര്‍ദ്ദനം. മുഖത്ത് നീര് കണ്ടപ്പോഴാണ് അച്ഛന് കാര്യം ചോദിച്ചത്. അങ്ങനെയാണ് മര്‍ദ്ദനവിവരം പറഞ്ഞത്. ഫോണില്‍ നിന്ന് ചേട്ടന് വീഡിയോ കണ്ടു. അങ്ങനെയാണ് പൊലീസിനെ സമീപിച്ചതും കേസുമായി മുന്നോട്ടുപോയതും.”
ക്രൂരമര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. പ്രതികളിരൊരാള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.