Top

‘ചിൽ ഡൊണാൾഡ് ചിൽ’: ട്രംപിന്റെ പരിഹാസ വാക്കുകൾ കടമെടുത്ത് തിരിച്ച്‌ ട്രോളി ഗ്രെറ്റ

അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കണക്കിന് പരിഹസിച്ച് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ഡൊണാൾഡ് ട്രംപിന്റെ പരിഹാസ വാക്കുകൾ കടമെടുത്തു കൊണ്ടായിരുന്നു ട്രംപിനെ ട്വിറ്ററിലൂടെ ഗ്രെറ്റ ട്രോളിയത്. 2019ൽ ഗ്രെറ്റയെ ടൈംസ്​ മാഗസിൻ പേഴ്​സണായി തെരഞ്ഞെടുത്തപ്പോൾ പരിഹാസവുമായി ​ട്രംപ്​ രംഗത്തെത്തിയിരുന്നു. “എന്തൊരു അപഹാസ്യമാണ്, ഗ്രെറ്റ തന്റെ കോപം നിയന്ത്രിക്കണം, സുഹൃത്തുക്കളുമൊത്ത് ഒരു സിനിമയ്ക്ക് പോകണം! ചിൽ ഗ്രെറ്റ, ചിൽ! ” ഇങ്ങനെയായിരുന്നു ഗ്രെറ്റയെ പരിഹസിച്ചു കൊണ്ട് ട്രംപ് […]

6 Nov 2020 1:33 AM GMT

‘ചിൽ ഡൊണാൾഡ് ചിൽ’: ട്രംപിന്റെ പരിഹാസ വാക്കുകൾ കടമെടുത്ത് തിരിച്ച്‌   ട്രോളി ഗ്രെറ്റ
X

അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കണക്കിന് പരിഹസിച്ച് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ഡൊണാൾഡ് ട്രംപിന്റെ പരിഹാസ വാക്കുകൾ കടമെടുത്തു കൊണ്ടായിരുന്നു ട്രംപിനെ ട്വിറ്ററിലൂടെ ഗ്രെറ്റ ട്രോളിയത്.

2019ൽ ഗ്രെറ്റയെ ടൈംസ്​ മാഗസിൻ പേഴ്​സണായി തെരഞ്ഞെടുത്തപ്പോൾ പരിഹാസവുമായി ​ട്രംപ്​ രംഗത്തെത്തിയിരുന്നു. “എന്തൊരു അപഹാസ്യമാണ്, ഗ്രെറ്റ തന്റെ കോപം നിയന്ത്രിക്കണം, സുഹൃത്തുക്കളുമൊത്ത് ഒരു സിനിമയ്ക്ക് പോകണം! ചിൽ ഗ്രെറ്റ, ചിൽ! ” ഇങ്ങനെയായിരുന്നു ഗ്രെറ്റയെ പരിഹസിച്ചു കൊണ്ട് ട്രംപ് അന്ന് ട്വീറ്റ് ചെയ്തത്.

ട്രംപിന്റെ ഇതേ വാക്കുകൾ കടമെടുത്തു കൊണ്ടായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. “എന്തൊരു പരിഹാസ്യമാണ്, ട്രംപ് തന്റെ കോപം നിയന്ത്രിക്കണം, സുഹൃത്തുക്കളുമൊത്ത് സിനിമയ്ക്ക് പോകണം! ചിൽ ഡൊണാൾഡ്, ഡൊണാൾഡ്!”

ഗ്രെറ്റയുടെ ട്വിറ്ററിന് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷണക്കണക്കിന് പേർ ഗ്രെറ്റയുടെ ട്വീറ്റ് ‘ലൈക്ക്’ ചെയ്തിട്ടുണ്ട്. അതെ സമയം പാരീസ് കാലാവസ്ഥ ഉടമ്പയിൽ നിന്നും പിന്മാറാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം 77 ദിവസത്തിനുള്ളിൽ തിരുത്തുമെന്ന് ജോ ബൈഡൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Next Story