‘ ഹൃദയഭേദകം ‘; ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്
ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയില്‍ ആഗോള ഇടപെടല്‍ ആവശ്യപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ്. ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമാണെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.‘ ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ഹൃദയഭേദകമാണ്. ആഗോളസമൂഹം അടിയന്തരമായി ഇന്ത്യക്ക് ആവശ്യമായ സഹായം നല്‍കണം,’ ഗ്രേറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ഗ്രേറ്റയുടെ പ്രതികരണം. നേരത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വിവാദമായിരുന്നു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ ക്യാമ്പയിനിന്റെ വിശദാശംങ്ങള്‍ […]

ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയില്‍ ആഗോള ഇടപെടല്‍ ആവശ്യപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ്. ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമാണെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.
‘ ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ഹൃദയഭേദകമാണ്. ആഗോളസമൂഹം അടിയന്തരമായി ഇന്ത്യക്ക് ആവശ്യമായ സഹായം നല്‍കണം,’ ഗ്രേറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ഗ്രേറ്റയുടെ പ്രതികരണം.
നേരത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വിവാദമായിരുന്നു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ ക്യാമ്പയിനിന്റെ വിശദാശംങ്ങള്‍ വ്യക്തമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്.
പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് എന്ന ഖലിസ്താന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നാണ് ഡല്‍ഹി പൊലീസ് ആരോപണം.സംഭവത്തില്‍ ഗ്രേറ്റയ്ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ഗ്രേറ്റ കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു.