Top

പ്രകൃതി മലിനീകരണം പുരുഷ ജനനേന്ദ്രിയ വളര്‍ച്ചയെ ബാധിക്കുന്നെന്ന് പഠനം; അപ്പോള്‍ സമരത്തിന് കാണാമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്

പ്രകൃതി മലിനീകരണം പുരുഷ ജനനേന്ദ്രിയത്തെയും സ്ത്രീകളിലെയും പുരുഷന്‍മാരിലെയും പ്രത്യുല്‍പാദന ശേഷിയെയും ബാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. പ്ലാസ്റ്റിക് നിര്‍മാണത്തിനുപയോഗിക്കുന്ന ഫത്‌ലേറ്റ്‌സ് എന്ന കെമിക്കല്‍ ആണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ഈ കെമിക്കല്‍ ബാധിക്കുന്നെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്ങനെയാണ് ആധുനിക ലോകം പ്രത്യുല്‍പാദനത്തിന് ഭീഷണിയുണ്ടാക്കുന്നതെന്ന വിഷയത്തില്‍ പ്രകൃതി ശാസ്ത്രജ്ഞയായ ഡോ. ഷന്ന സ്വാന്‍ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ഇതുമൂലം വലിപ്പക്കുറവുള്ള ലിംഗവുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് […]

27 March 2021 1:20 AM GMT

പ്രകൃതി മലിനീകരണം  പുരുഷ ജനനേന്ദ്രിയ   വളര്‍ച്ചയെ ബാധിക്കുന്നെന്ന് പഠനം;  അപ്പോള്‍ സമരത്തിന്  കാണാമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്
X

പ്രകൃതി മലിനീകരണം പുരുഷ ജനനേന്ദ്രിയത്തെയും സ്ത്രീകളിലെയും പുരുഷന്‍മാരിലെയും പ്രത്യുല്‍പാദന ശേഷിയെയും ബാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. പ്ലാസ്റ്റിക് നിര്‍മാണത്തിനുപയോഗിക്കുന്ന ഫത്‌ലേറ്റ്‌സ് എന്ന കെമിക്കല്‍ ആണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ഈ കെമിക്കല്‍ ബാധിക്കുന്നെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്ങനെയാണ് ആധുനിക ലോകം പ്രത്യുല്‍പാദനത്തിന് ഭീഷണിയുണ്ടാക്കുന്നതെന്ന വിഷയത്തില്‍ പ്രകൃതി ശാസ്ത്രജ്ഞയായ ഡോ. ഷന്ന സ്വാന്‍ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.

ഇതുമൂലം വലിപ്പക്കുറവുള്ള ലിംഗവുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ഈ കെമിക്കലുകള്‍ കുട്ടികളെ ബാധിക്കുന്നു. പ്ലാസ്റ്റികിന് കൂടുതല്‍ വഴക്കം വരാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ കെമിക്കല്‍ കളിപ്പാട്ട നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതാണ് കുട്ടികളുടെ ഹോര്‍മോണ്‍ വളര്‍ച്ചയെ ബാധിക്കുന്ന മറ്റൊരു കാരണം.

വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി പ്രമുഖ സ്വീഡിഷ് ബാല പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് രംഗത്തെത്തി. എല്ലാവരെയും അടുത്ത പരിസ്ഥിതി സംരക്ഷണ സമരത്തിന് കാണെന്നാണ് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ട് ഗ്രേറ്റ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Next Story