കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റയും; ട്വിറ്ററില്‍ റിഹാനയെ കടന്നാക്രമിച്ച് മോഡി സര്‍ക്കാര്‍ അനുകൂലികള്‍
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്. കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുക്കൊണ്ടായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്. റിപബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്രം ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചത്. ഇത് ഉടന്‍ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഗ്രേറ്റയും രംഗത്തെത്തിയത്. ‘കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം’ എന്നെഴുതി […]

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്. കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുക്കൊണ്ടായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്.
റിപബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്രം ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചത്. ഇത് ഉടന്‍ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഗ്രേറ്റയും രംഗത്തെത്തിയത്. ‘കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം’ എന്നെഴുതി ‘ഫാര്‍മേര്‍ഴ്സ് പ്രൊട്ടെസ്റ്റ്’ ‘എന്ന ഹാഷ്ടാഗോടെയാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. ഒപ്പം അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയും പങ്കുവെച്ചിരുന്നു.

സമരത്തിന് പിന്തുണ അറിയിച്ച് വിഖ്യാത പോപ് ഗായിക റിഹാനയും നേരത്തെ രംഗത്തെത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്ത്തയോടെപ്പമാണ് റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ബോളിവുഡ് താരം തപ്സി പന്നു റിഹാനയുടെ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ആദ്യം മുതല്‍ തന്നെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച വ്യക്തിയാണ് തപ്സി.
റിഹാനെയുടെ ട്വീറ്റിന് പിന്നാലെ കര്‍ഷക പ്രക്ഷോഭത്തോട് ബോളിവുഡ് താരങ്ങളുടെ നിശബ്ദതയ്ക്കെതിരെ നിരവധിപേര്‍ പ്രതികരണവുമായെത്തി. ‘സൂപ്പര്‍ സ്റ്റാര്‍സ് എന്ന് പറഞ്ഞുനടക്കുന്ന താരങ്ങള്‍ എവിടെയെന്ന് ചോദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ ദിലീപ് മണ്ഡാലും രംഗത്തെത്തി. അമിതാബ് ബച്ചന്, ദീപിക പദുകോണ്‍ ആലിയ ഭട്ട്, സച്ചിന് എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മണ്ഡാല്‍ വിമര്‍ശനമുയര്‍ത്തിയത്. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കര്‍ഷക പ്രക്ഷോഭത്തെ ലോകശ്രദ്ധയില്‍ എത്തിച്ചതിന് നന്ദി അറിച്ചുകൊണ്ട് കായിക താരം
രണ്‍ദീപ് ജണ്ടയും രംഗത്തെത്തിയിരുന്നു.

കര്‍ഷകരെ പിന്തുണച്ച റിഹാനയെ കടന്നാക്രമിച്ച് കേന്ദ്ര സര്‍ക്കാര്‍ അനുകൂലികള്‍ രംഗത്തെത്തി. രൂക്ഷമായ വിമര്‍ശനവും അധിക്ഷേപവുമാണ് ഗായിക ട്വിറ്ററില്‍ നേരിടുന്നത്. ‘കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്കെന്ത് കാര്യം’, ‘ഒരു ക്രിസ്ത്യാനിയായ വ്യക്തി ഇതിലെന്തിന് പ്രതികരിക്കണം’ തുടങ്ങിയ പ്രതികരണങ്ങള്‍ക്കൊപ്പം ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കേരളത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ ചിത്രം വരെ റിഹാനയുടെ ട്വീറ്റ് കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.

ബോളിവുഡ് താരം കങ്കണ റണൗത്തും അതി രൂക്ഷമായാണ് റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. റിഹാനയെ വിഡ്ഡി എന്ന് വിളിച്ച കങ്കണ കര്‍ഷകര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചു. ആരും ഇതേ പറ്റി സംസാരിക്കാത്തത് അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണവര്‍. അതിലൂടെ യുഎസ്എ പോലെ ഇന്ത്യയേയും ചൈനയുടെ കോളനിയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങളെ പോലെ ഞങ്ങള്‍ രാജ്യത്തെ വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.
