
കാസര്‍കോട് ആര്‍മ്ഡ് ഫോഴ്സ് പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസുകാരന് പരുക്ക്. പൊട്ടാതെ ഗ്രൗണ്ടില്‍ കിടന്ന ഗ്രനേഡ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സിവില്‍ പൊലീസ് ഓഫിസറായ സുധാകരനാണ് പരുക്കേറ്റത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു.
സുധാകരന് കൂടാതെ താല്‍ക്കാലിക ജീവനക്കാരനായ പവിത്രന്് കൂടി അപകടസ്ഥലത്തുണ്ടായിരുന്നു. ഇദ്ദേഹത്തിനും സാരമല്ലാത്ത പരുക്കേറ്റിട്ടുണ്ട്. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആര്. ക്യാംപില്‍ പരിശീലനം നടന്നുവരികയായിരുന്നു
Next Story