Top

‘ഗ്രീന്‍’ സന്ദീപിനെ കുടുക്കി എക്‌സൈസ്; പിടിച്ചെടുത്തത് മാന്‍ തലയോട്ടിയും തോക്കും രണ്ട് കിലോ കഞ്ചാവും

മാനിന്റെ തലയൊട്ടി വിശദമായ അന്വേക്ഷണത്തിനായി ഫോറസ്റ്റിനു കൈമാറി.

30 July 2021 4:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഗ്രീന്‍’ സന്ദീപിനെ കുടുക്കി എക്‌സൈസ്; പിടിച്ചെടുത്തത് മാന്‍ തലയോട്ടിയും തോക്കും രണ്ട് കിലോ കഞ്ചാവും
X

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരന്‍ ‘ഗ്രീൻ സന്ദീപിനെ രണ്ടു കിലോ കഞ്ചാവും, തോക്കും, മാന്‍ തലയോട്ടിയുമായി എക്സെെസ് പിടികൂടി. ചാലക്കുടി എക്‌സൈസ് റേഞ്ച് സംഘത്തിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വെട്ടുകടവിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും, എയര്‍ പിസ്റ്റലും, മാന്‍ തലയോട്ടിയും കണ്ടെത്തിയത്.

ഹാഷിഷ് ഓയിലിന്‍റെ അംശമുള്ള പച്ച നിറമുള്ള ഗ്രീൻ കഞ്ചാവാണ് ഇയാള്‍ വിതരണം ചെയ്യാറുള്ളത്. അതിനാലാണ് ഇയാള്‍ കഞ്ചാവ് വിതരണക്കാര്‍ക്കിടയില്‍ ഗ്രീന്‍ സന്ദീപെന്ന് അറിയപ്പെടുന്നത്. ലഹരി കൂടുമെന്നതിനാല്‍ ഇത്തരം കഞ്ചാവിന് വിലക്കൂടുതലും ആവശ്യക്കാര്‍ ഏറെയുമാണ്. ഇത്തരം കഞ്ചാവ് മാത്രം കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് വിതരണക്കാർക്കിടയിൽ ഗ്രീന്‍ സന്ദീപ് എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചത്.

മാനിന്റെ തലയൊട്ടി വിശദമായ അന്വേക്ഷണത്തിനായി ഫോറസ്റ്റിനു കൈമാറി. കഞ്ചാവ് വിതരണത്തിന് പോകുമ്പോൾ കൈവശം വക്കുന്നതിനായാണ് എയർ പിസ്റ്റള്‍ സൂക്ഷിച്ചിരുന്നത്. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ്, ഉദ്യോഗസ്ഥർമാരായ കൃഷ്ണ പ്രസാദ്, ഷാജു, അനീസ് മുഹമ്മദ്, വിപിൻ രാജ്, രാജേന്ദ്രൻ, ഷാജി, സിജി എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Next Story