Top

കര്‍ഷക പ്രക്ഷോഭത്തിന് വീണ്ടും അന്താരാഷ്ട്ര പിന്തുണ; ഗ്രാമി പുരസ്‌കാര വേദിയില്‍ താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന പ്രഖ്യാപനവുമായി ലില്ലി സിംഗ്‌

ന്യൂഡല്‍ഹി: ഗ്രാമി പുരസ്‌കാര വേദിയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗ്. ‘ ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്‌സ്’ എന്നെഴുതിയ മാസ്‌ക് ധരിച്ചായിരുന്നു ലോസ് ആഞ്ചല്‍സില്‍ വെച്ചു നടന്ന 2021ലെ ഗ്രാമി പുരസ്‌കാര വേദിയില്‍ ലില്ലി സിംഗ് എത്തിയത്. കര്‍ഷകര്‍ക്കൊപ്പമെന്ന് പറഞ്ഞ് കറുത്ത സ്യൂട്ടും മാസ്‌കും ധരിച്ച് റെഡ് കാര്‍പ്പെറ്റില്‍ നില്‍ക്കുന്ന ലില്ലിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയിരിക്കുന്നത്. ‘ഗ്രാമി പുരസ്‌കാര വേദിയിലെ റെഡ് കാര്‍പ്പെറ്റ് ദൃശ്യങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിക്കുമെന്ന് […]

15 March 2021 12:36 AM GMT

കര്‍ഷക പ്രക്ഷോഭത്തിന് വീണ്ടും അന്താരാഷ്ട്ര പിന്തുണ; ഗ്രാമി പുരസ്‌കാര വേദിയില്‍ താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന പ്രഖ്യാപനവുമായി ലില്ലി സിംഗ്‌
X

ന്യൂഡല്‍ഹി: ഗ്രാമി പുരസ്‌കാര വേദിയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗ്. ‘ ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്‌സ്’ എന്നെഴുതിയ മാസ്‌ക് ധരിച്ചായിരുന്നു ലോസ് ആഞ്ചല്‍സില്‍ വെച്ചു നടന്ന 2021ലെ ഗ്രാമി പുരസ്‌കാര വേദിയില്‍ ലില്ലി സിംഗ് എത്തിയത്. കര്‍ഷകര്‍ക്കൊപ്പമെന്ന് പറഞ്ഞ് കറുത്ത സ്യൂട്ടും മാസ്‌കും ധരിച്ച് റെഡ് കാര്‍പ്പെറ്റില്‍ നില്‍ക്കുന്ന ലില്ലിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയിരിക്കുന്നത്.

‘ഗ്രാമി പുരസ്‌കാര വേദിയിലെ റെഡ് കാര്‍പ്പെറ്റ് ദൃശ്യങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിക്കുമെന്ന് എനിക്കറിയാം. അത് കൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കാം’, എന്നായിരുന്നു ലില്ലിയുടെ ട്വീറ്റ്.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭത്തിന് പിന്തുണ നല്‍കികൊണ്ടുള്ള പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെര്‍ഗിന്റെ ട്വീറ്റും പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റും ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയാ വുകയും ഇവര്‍ക്കെതിരെ ബിജെപി അനുകൂലികളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധങ്ങളും വ്യാപകമായിരുന്നു.

അതേസമയം കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം നാല് മാസം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അതേസമയം മാര്‍ച്ച് 19ന് ‘മണ്ഡി ബച്ചാവോ ഖേതി ബച്ചാവോ’ ദിനാചരണവും നടത്തുമെന്നും ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ സ്മരണാര്‍ത്ഥം ‘ഷഹീദി ദിവസ്’ ആഘോഷിക്കാനും കര്‍ഷക യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 28 ന് നടക്കുന്ന ‘ഹോളിക ദഹന്‍’ സമയത്ത് പുതിയ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കത്തിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍ ദില്ലിയിലെ അതിര്‍ത്തി പ്രദേശങ്ങളായ സിംഘു, തിക്രി, ഖാസിപൂര്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ താങ്ങുവില സമ്പ്രദായത്തെ ഇല്ലാതാക്കുമെന്ന ആശങ്കയും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

Next Story