Top

‘സൗജന്യ ഭക്ഷ്യ കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കല്‍’; മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജൂണ്‍ മാസം വരെ ഭക്ഷ്യ കിറ്റ് കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇത് നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ നീട്ടും. ആവശ്യക്കാര്‍ക്ക് മാത്രം ഭക്ഷ്യ കിറ്റ് നല്‍കുക എന്ന ആവശ്യം പലഭാഗത്തു നിന്നും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ഞാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ട്. അതിനൊരു തീരുമാനമുണ്ടായാല്‍ അതിനനുസരിച്ച് മാറ്റം വരുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. സ്വയം ഉപേക്ഷിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിയുടെ […]

6 Jun 2021 2:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സൗജന്യ ഭക്ഷ്യ കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കല്‍’; മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി
X

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജൂണ്‍ മാസം വരെ ഭക്ഷ്യ കിറ്റ് കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇത് നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ നീട്ടും. ആവശ്യക്കാര്‍ക്ക് മാത്രം ഭക്ഷ്യ കിറ്റ് നല്‍കുക എന്ന ആവശ്യം പലഭാഗത്തു നിന്നും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ഞാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ട്. അതിനൊരു തീരുമാനമുണ്ടായാല്‍ അതിനനുസരിച്ച് മാറ്റം വരുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

സ്വയം ഉപേക്ഷിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ചിട്ടുണ്ട്. അത് തീരുമാനായാല്‍ അങ്ങനെ ചെയ്യുമെന്നും ഭക്ഷ്യ മന്ത്രി വ്യക്തമാക്കി.

അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം തിരിച്ചേല്‍പ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്തി പറഞ്ഞു. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാല്‍പതോളം പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

Next Story