Top

‘സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ല’; തങ്ങളാരും ക്യാപ്റ്റനെന്ന് വിളിക്കാറില്ലെന്ന് കാനം രാജേന്ദ്രന്‍

ക്യാപ്റ്റനെന്ന വിശേഷണം ചാര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ കേന്ദ്രീകരിച്ച് നടത്തുന്ന എല്‍ഡിഎഫ് ക്യാംപെയ്‌നെ ചൊല്ലി സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരിക്കെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ലെന്ന് കാനം പറഞ്ഞു. അതേ സമയം മുന്നണി വളരെ ശക്തമായി അതിന്റെ വികസന അജണ്ട നടപ്പിലാക്കാന്‍ വേണ്ടി നടത്തിയ പരിശ്രമത്തിന്റെ നേട്ടമാണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പരിശ്രമത്തിന്റെ നായകനാണ്. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് ഞങ്ങളാരും വിളിക്കാറില്ല. മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലുമോ […]

3 April 2021 6:39 AM GMT

‘സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ല’; തങ്ങളാരും ക്യാപ്റ്റനെന്ന് വിളിക്കാറില്ലെന്ന് കാനം രാജേന്ദ്രന്‍
X

ക്യാപ്റ്റനെന്ന വിശേഷണം ചാര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ കേന്ദ്രീകരിച്ച് നടത്തുന്ന എല്‍ഡിഎഫ് ക്യാംപെയ്‌നെ ചൊല്ലി സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരിക്കെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ലെന്ന് കാനം പറഞ്ഞു. അതേ സമയം മുന്നണി വളരെ ശക്തമായി അതിന്റെ വികസന അജണ്ട നടപ്പിലാക്കാന്‍ വേണ്ടി നടത്തിയ പരിശ്രമത്തിന്റെ നേട്ടമാണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പരിശ്രമത്തിന്റെ നായകനാണ്. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് ഞങ്ങളാരും വിളിക്കാറില്ല. മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലുമോ വിളിക്കുന്നുണ്ടോയെന്ന് അറിയില്ല.

ഞങ്ങള്‍ സഖാവേ എന്നാണ് വിളിക്കുന്നത്. സിപിഐയും സിപിഐഎമ്മും പാര്‍ട്ടി നേതാക്കന്മാരെ സഖാവ് കൂട്ടിയേ വിളിക്കാറുള്ളൂ.

കാനം രാജേന്ദ്രന്‍

പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണെന്നുമുള്ള സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് ഘടകക്ഷി നേതാവായ കാനത്തിന്റെ പ്രതികരണം.

പിണറായിയെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിനെ വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്ന പ്രതികരണവുമായി സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. നേതൃനിരയിലെ അഗ്രഗാമിയാണ് പിണറായി വിജയനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മുഖ്യമന്ത്രിയ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല നിലയില്‍ തേതൃത്വം കൊടുക്കുകയാണ്. ആ നേതൃത്വ പാടവം സമൂഹം നോക്കിക്കാണുന്നുണ്ട്. സമൂഹത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് സ്വാഭാവികമായും ആദരവും ബഹുമാനവും കിട്ടില്ലേ? അതിനെ നിങ്ങളിങ്ങനെ വളച്ചൊടിച്ച് കൊണ്ടുപോകണോ? കേരളത്തിലെ മുഖ്യമന്ത്രി, ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്ന ഒരു സഖാവാണ്. തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ ആകെ പ്രവര്‍ത്തനത്തിന്റെ നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Also Read: ‘നേതൃനിരയിലെ അഗ്രഗാമി’; ക്യാപ്റ്റന്‍ വിളിയെ പിന്തുണച്ച് എ വിജയരാഘവന്‍

Next Story