Top

‘റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം’; അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ്

സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് സിപിഐ യുവജനസംഘടനയായ എഐവൈഎഫ്. സമരം നടത്തുന്ന റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും സര്‍ക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തുകയും വേണം. അതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈ എടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ആര്‍ സജീലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തില്‍ […]

15 Feb 2021 5:39 AM GMT

‘റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം’; അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ്
X

സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് സിപിഐ യുവജനസംഘടനയായ എഐവൈഎഫ്. സമരം നടത്തുന്ന റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും സര്‍ക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തുകയും വേണം. അതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈ എടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ആര്‍ സജീലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം അപലപനീയമാണ്.

എഐവൈഎഫ് സംസ്ഥാനകമ്മിറ്റി

റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തെ മുതലെടുത്ത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ് യുഡിഎഫും ബി ജെ പി യും ചെയ്യുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്‍നിറുത്തിയാണ്. പെന്‍ഷന്‍ പ്രായം കൂട്ടി കേരളത്തിലെ യുവജനങ്ങളോട് മാപ്പ് അര്‍ഹിക്കാത്ത ക്രൂരത ചെയ്ത യുഡിഎഫ് നേതാക്കളുടെ യുവജനങ്ങളോടുള്ള സ്‌നേഹം കാപട്യമാണ്. എട്ട് ലക്ഷത്തോളം ഒഴിവുകള്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നികത്താതെ കിടക്കുന്നതിനെക്കുറിച്ച് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതികരിക്കുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.

Next Story