Top

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണം; ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുളളതിനാലാണ് സര്‍ക്കാര്‍ ആവശ്യം. നിയമസഭാ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് […]

8 March 2021 6:44 AM GMT

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണം; ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുളളതിനാലാണ് സര്‍ക്കാര്‍ ആവശ്യം. നിയമസഭാ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.

മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഏപ്രില്‍ 6നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെന്നും മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. മാര്‍ച്ച് 19നുള്ളില്‍ പത്രികകള്‍ സമര്‍പ്പിച്ചിരിക്കണം. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22. മുന്‍വര്‍ഷങ്ങളിലെ പോലെ ഒറ്റഘട്ടമായാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും. കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകളുണ്ടാകും. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയ്ക്കൊപ്പം രണ്ട് പേര്‍ക്ക് മാത്രമേ എത്താനാകൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. വീട് കയറി പ്രചരണത്തിന് പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതി.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ വരെ നീട്ടാനും അനുവാദമുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെ വോട്ട് ചെയ്യാനാകും.

Next Story