കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടാന്‍ ഒരുങ്ങി ഭരണകൂടം; ഉദ്യോഗസ്ഥരെ കവരത്തിയിലേക്ക് വിളിപ്പിച്ചു
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപുട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് കവരത്തിയിലെത്താന് ദ്വീപ് ഭരണകൂടം നിര്‍ദ്ദേശം നല്കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ദ്വീപിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കവരത്തിയിലേക്ക് മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ചുള്ള നിര്‍ദേശവും ഇതിനോടകം നല്‍കിയിട്ടുണ്ട്. അഡ്മിനിസ്ട്രേഷന് ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന ആവശ്യവുമായി അഡ്മിനിസ്ട്രേറ്റര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി ഭരണകൂടം മുന്നോട്ടുപോയിരിക്കുന്നത്. കേരളവുമായുള്ള ലക്ഷദ്വിപിന്റെ ബന്ധം അവസാനിപ്പിക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമാണ് […]
2 July 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപുട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് കവരത്തിയിലെത്താന് ദ്വീപ് ഭരണകൂടം നിര്‍ദ്ദേശം നല്കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ദ്വീപിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൊച്ചിയിലെ ഓഫീസില്‍ നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കവരത്തിയിലേക്ക് മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ചുള്ള നിര്‍ദേശവും ഇതിനോടകം നല്‍കിയിട്ടുണ്ട്. അഡ്മിനിസ്ട്രേഷന് ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന ആവശ്യവുമായി അഡ്മിനിസ്ട്രേറ്റര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി ഭരണകൂടം മുന്നോട്ടുപോയിരിക്കുന്നത്.
കേരളവുമായുള്ള ലക്ഷദ്വിപിന്റെ ബന്ധം അവസാനിപ്പിക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമാണ് കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് മാറ്റുന്നതെന്ന വിമര്‍ശനം ശക്തമാവുകയാണ്.
ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ ഓഫീസ് തുടങ്ങിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഭരണകൂടം എത്തിയിരിക്കുന്നത്. അതേസമയം നിലവില്‍ കേരളത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ലക്ഷദ്വീപുകാരുടെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് ഭരണകൂടം സ്വകരിച്ചിരിക്കുന്നത്.