Top

‘ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാര്‍, പക്ഷേ കര്‍ഷകര്‍ തയ്യാറാവുന്നില്ല’; കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് മേലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമായതാണ്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘എല്ലാ കര്‍ഷക സംഘടനകളും ചേര്‍ന്ന് ഒരു ദിവസം തീരുമാനിക്കട്ടെ, കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’, അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതിയോട് സഹകരിക്കാന്‍ കര്‍ഷകര്‍തയ്യാറാവണമെന്നും തോമര്‍ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിയമം രാജ്യസഭയും ലോക്‌സഭയും പാസാക്കിയതെന്നും […]

10 Dec 2020 7:51 AM GMT

‘ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാര്‍, പക്ഷേ കര്‍ഷകര്‍ തയ്യാറാവുന്നില്ല’; കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് മേലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമായതാണ്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘എല്ലാ കര്‍ഷക സംഘടനകളും ചേര്‍ന്ന് ഒരു ദിവസം തീരുമാനിക്കട്ടെ, കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’, അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതിയോട് സഹകരിക്കാന്‍ കര്‍ഷകര്‍
തയ്യാറാവണമെന്നും തോമര്‍ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിയമം രാജ്യസഭയും ലോക്‌സഭയും പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ നിയമം എപിഎംസിയെയോ എംഎസ്പിയെയോ ബാധിക്കുന്നതല്ല. മണ്ഡിമാരില്‍നിന്നും കര്‍ഷകരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുടെ വിളകള്‍ മണ്ഡികള്‍ക്കല്ലാതെ എവിടെവേണമെങ്കിലും വില്‍ക്കാന്‍ കഴിയും. ത് കര്‍ഷകരെ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ പക്കല്‍ വരണമെന്നാണ് എനിക്ക് കര്‍ഷകരോട് പറയാനുള്ളത്’, മന്ത്രി പറഞ്ഞു.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍തന്നെ കര്‍ഷകര്‍ അടിയുറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷകരുടെ ആശങ്കകളെക്കുറിച്ച് അവരുടെ നേതാക്കളില്‍നിന്നും കേള്‍ക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നുണ്ട്. പക്ഷേ, നിയമം പിന്‍വലിക്കണമെന്ന ഒറ്റ ആവശ്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story