Top

പിപിഇ കിറ്റ്- 273, എന്‍ 95 മാസ്‌ക്-22…; കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് വില കുറച്ച് സര്‍ക്കാര്‍

കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സക്കും പരിചരണത്തിനും ആവശ്യമായ പ്രതിരോധ സാമഗ്രികളുടെ വില കുറച്ച് സര്‍ക്കാര്‍. കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് പിപിഇ കിറ്റും മാസ്‌കും ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില കുറച്ചത്. ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌കിന് 3.90 രൂപ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്‌പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് […]

15 May 2021 3:06 AM GMT

പിപിഇ കിറ്റ്- 273, എന്‍ 95 മാസ്‌ക്-22…; കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് വില കുറച്ച് സര്‍ക്കാര്‍
X

കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സക്കും പരിചരണത്തിനും ആവശ്യമായ പ്രതിരോധ സാമഗ്രികളുടെ വില കുറച്ച് സര്‍ക്കാര്‍. കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് പിപിഇ കിറ്റും മാസ്‌കും ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില കുറച്ചത്.

ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌കിന് 3.90 രൂപ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്‌പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്‌കിന് 80 രൂപ, ഓക്‌സിജന്‍ മാസ്‌കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് 1500 രൂപ എന്ന നിരക്കുകള്‍ പരമാവധി വിലയായി നിശ്ചയിച്ചു.

Next Story