Top

‘അരി വിതരണം തുടരാം’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തടയല്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

സ്‌പെഷ്യല്‍ അരി വിതരണ സംസ്ഥാന സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. വിതരണം തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേലാണ് ഹൈക്കോടതിയുടെ നടപടി. അരി വിതരണം ചെയ്യാന്‍ ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് കോടതി നിരീക്ഷിച്ചു. അരി വിതരണം സര്‍ക്കാരിന് തുടരാമെന്നും അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ മാസങ്ങളോളം അരി പൂഴ്ത്തി വെച്ച ശേഷം തെരഞ്ഞെടുപ്പിന് മുന്‍പ് […]

29 March 2021 3:41 AM GMT

‘അരി വിതരണം തുടരാം’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തടയല്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
X

സ്‌പെഷ്യല്‍ അരി വിതരണ സംസ്ഥാന സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. വിതരണം തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേലാണ് ഹൈക്കോടതിയുടെ നടപടി. അരി വിതരണം ചെയ്യാന്‍ ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് കോടതി നിരീക്ഷിച്ചു. അരി വിതരണം സര്‍ക്കാരിന് തുടരാമെന്നും അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ മാസങ്ങളോളം അരി പൂഴ്ത്തി വെച്ച ശേഷം തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കുകയാണെന്നും വോട്ടിന് വേണ്ടിയുള്ള തന്ത്രമാണിതെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം പരാതിപ്പെട്ടതിനേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അരി വിതരണം തടഞ്ഞു. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്ക് 10 കിലോ അരി വിതരണം ചെയ്യാനുള്ള നീക്കം ഇതോടെ നിലച്ചു. സ്‌പെഷ്യല്‍ അരിയെന്ന പേരില്‍ ഭക്ഷ്യധാന്യ വിതരണം മുന്‍പും നടത്തിയിട്ടുണ്ടെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നുമാണ് സര്‍ക്കാരിന്റെ അവകാശ വാദം. തുടര്‍നടപടി തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വാദിച്ചു.

വിഷു-ഈസ്റ്റര്‍ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും. പെസഹ വ്യാഴവും ദുഖവെള്ളിയും കാരണം ഏപ്രില്‍ ഒന്ന്, രണ്ട് ദിവസങ്ങള്‍ അവധിയായതിനാല്‍ കട തുറക്കാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന പറഞ്ഞതിനേത്തുടര്‍ന്നാണിത്.

Next Story