കൊവിഡ് പ്രതിസന്ധിയില്‍ വിമര്‍ശന ട്വീറ്റുകള്‍; കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്ത് ട്വിറ്റര്‍
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച ചില ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി നിയമത്തിനെതിരാണെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ട്വിറ്ററിന്റെ തീരുമാനം. പാര്‍ലമെന്റഗം രെവന്ത് റെഡ്ഡി, പശ്ചിമ ബംഗാളിലെ മന്ത്രി മൊളൊയ് ഖട്ടക്, നടന് വിനീത് കുമാര്‍ സിംഗ്, ഫിലിം മേക്കേര്‍ അവിനാശ് ദാസ് തുടങ്ങിയവരുടെ ട്വീറ്റുകളാണ് നീക്കം ചെയ്തത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച പറ്റിയെന്നും പറയുന്ന ട്വീറ്റുകളായിരുന്നു ഇവ. ഇന്ത്യന്‍ സര്‍ക്കാര്‍ […]

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച ചില ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി നിയമത്തിനെതിരാണെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ട്വിറ്ററിന്റെ തീരുമാനം.
പാര്‍ലമെന്റഗം രെവന്ത് റെഡ്ഡി, പശ്ചിമ ബംഗാളിലെ മന്ത്രി മൊളൊയ് ഖട്ടക്, നടന് വിനീത് കുമാര്‍ സിംഗ്, ഫിലിം മേക്കേര്‍ അവിനാശ് ദാസ് തുടങ്ങിയവരുടെ ട്വീറ്റുകളാണ് നീക്കം ചെയ്തത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച പറ്റിയെന്നും പറയുന്ന ട്വീറ്റുകളായിരുന്നു ഇവ. ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നതു പ്രകാരം രാജ്യത്തെ ഐടി നിയമ ലംഘനമാണ് ഈ ട്വീറ്റുകളന്നാണ് ട്വിറ്റര്‍ ഇവര്‍ക്കയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.
ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം ട്വീറ്റുകള്‍ക്കെതിരെ നടപടിെടുക്കണമെന്നാണ് കേന്ദ്രം ട്വിറ്ററിനയച്ച നോട്ടീസില്‍ പറയുന്നത്. ഏപ്രില്‍ 22 നും 23 നും ഇടയില്‍ വന്ന പത്ത് ട്വീറ്റുകളില്‍ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇവയില്‍ ചില ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്.