അടുത്തമാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 2000 കോടി കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍

അടുത്തമാനത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി പൊതുവിപണിയില്‍ നിന്ന് 2000 കോടിരൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സുഗമമായി വിതരണം ചെയ്യുന്നതിനാണ് രണ്ടായിരം കോടി കൂടി കടമെടുക്കുന്നതെന്ന് ധനകാര്യവകുപ്പ് അറിയിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി രാജ്യത്ത സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഖജനാവ് കാലിയായ പശ്ചാത്തലത്തിലാണ് വീണ്ടും കടമെടുക്കുന്നതെന്നാണ് വിവരം.


കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനസമാഹരണം നടക്കുക. ഏപ്രില്‍ മാസം ഖജനാവ് കാലിയായത് ചൂണ്ടിക്കാട്ടി ആറായിരം കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ആ തുക തീര്‍ന്ന് പോയെന്ന് കാണിച്ച് പിന്നീട് ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനായി വീണ്ടും കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 6000 കോടിയില്‍ 1930 കോടി 8.963 ശതമാനം കൊള്ളപ്പലിശയ്‌ക്കെടുത്തതിനതിരെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.


ഡിസംബര്‍ ഒന്നിനാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുക. റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ നടക്കുന്ന ലേലത്തിലൂടെയായിരിക്കും ധനസമാഹരണം. ലേലത്തിന് ശേഷം അടുത്തദിവസം തന്നെ പണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Latest News