Top

ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കി ഗവര്‍ണര്‍

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 31 ന് സഭാ സമ്മേളനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആദ്യഘട്ടത്തില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു. ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ […]

28 Dec 2020 1:44 AM GMT

ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കി ഗവര്‍ണര്‍
X

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 31 ന് സഭാ സമ്മേളനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആദ്യഘട്ടത്തില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു.

ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ എന്തിനാണ് അടിയന്തിരമായി സഭ ചേരുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആശ്യപ്പെട്ടത്. പ്രത്യേക നിയമസഭ ചേരേണ്ട സാഹചര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാനായിരുന്നു സര്‍ക്കാര്‍ പ്രത്യേക സമ്മനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ തേടിയത്. ഇതില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍, സര്‍ക്കാരിന്റെ വിശദീകരണം തള്ളുകയായിരുന്നു.

പിന്നാലെ സഭാ സമ്മേളനത്തിന് അനുമതി തേടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ ബാലന്‍, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. ഒപ്പം സഭ ചേരേണ്ട അടിയന്തിര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തും നല്‍കിയിരുന്നു.

Next Story