രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിന് ധൃതി പിടിക്കേണ്ടെന്ന് രാജ്ഭവന്; വാക്കാല്‍ അറിയച്ചതിങ്ങനെ
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണാനുമതിയില്‍ തീരുമാനം ധൃതി പിടിച്ചെടുക്കേണ്ടെന്ന് രാജ്ഭവന്. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കാമെന്നാണ് തീരുമാനം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് ക്യാബിനറ്റ് പദവി ഉള്ളതിനാല്‍ അഴിമതി നിയമന നിരോധന നിയമ ഭേദഗതി പ്രകാരം ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സമയത്ത് ക്യാബിനറ്റ് പദവിയില്ലായിരുന്നതിനാല് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും അഭിപ്രായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. […]

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണാനുമതിയില്‍ തീരുമാനം ധൃതി പിടിച്ചെടുക്കേണ്ടെന്ന് രാജ്ഭവന്. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കാമെന്നാണ് തീരുമാനം.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് ക്യാബിനറ്റ് പദവി ഉള്ളതിനാല്‍ അഴിമതി നിയമന നിരോധന നിയമ ഭേദഗതി പ്രകാരം ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സമയത്ത് ക്യാബിനറ്റ് പദവിയില്ലായിരുന്നതിനാല് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും അഭിപ്രായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. ആ സമയത്ത് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്നു.
തീരുമാനം പെട്ടെന്ന് വേണ്ടെന്ന അഭിപ്രായം രാജ്ഭവനിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാക്കാല്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിഷയത്തില്‍ മുമ്പ് നടന്ന അന്വേഷണങ്ങളും, തെളിവില്ലെന്ന റിപ്പോര്‍ട്ടുകളമടക്കമുള്ള നിയമവശങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കാമെന്നാണ് രാജ്ഭവന് നിലപാട്.
രാജ്ഭവന് അനുമതി വൈകിയാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ വിജിലന്‍സിനു അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
കേസിന്റെ നാള് വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകളോ, തെളിവുകളോ ഉണ്ടെങ്കില്‍ മാത്രമേ കോടതിയുടെ അനുമതിയോടെ പുതിയ അന്വേഷണം നടത്താനാകൂ. പക്ഷെ, പഴയ ആരോപണങ്ങള്‍ വീണ്ടും ആരോപിക്കുക മാത്രമാണ് പരാതിക്കാരന് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിച്ച് വിചാരണ കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാരന് വിചാരണക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തേ ലോകായുക്ത ബാര്‍ കോഴക്കേസ് തള്ളിക്കളഞ്ഞതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു,
ബാര്‍ കോഴ ഇടപാടില്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു 50 ലക്ഷവും മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ 25 ലക്ഷവും ബാറുടമകളില്‍ നിന്ന് കൈപ്പറ്റിയെന്നാണ് ബാറുടമകളില്‍ ഒരാളായ ബിജു രമേശ് ആരോപിച്ചത്. കെഎം മാണിക്കെതിരായ കോഴയാരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണം എന്നാണ് വിജിലന്‍സിന്റെ ആവശ്യം.
രാഷ്ട്രിയപ്രേരിത നീക്കമാണ് സര്‍ക്കാരിന്റെത് എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബിജു രമേശ് ഉയര്‍ത്തിയ ആരോപണം വിജിലല്‍സ് മുന്‍പ് അന്വേഷിക്കുകയും അതില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.