Top

‘സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ല, കത്ത് വായിക്കുമ്പോള്‍ വിവരം ചാനലില്‍ കണ്ടു’; മുഖ്യമന്ത്രി രഹസ്യസ്വഭാവം കാണിച്ചില്ലെന്ന് ഗവര്‍ണര്‍

പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവതരിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഗവര്‍ണറുടെ വിശദീകരണം. ഗവര്‍ണര്‍ക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തായതിലും പ്രതിഷേധം അറിയിച്ചു. അയച്ച കത്തിന് രഹസ്യസ്വഭാവമെന്നാണ് അറിയിച്ചത്. എന്നാല്‍ കത്ത് വായിക്കുമ്പോള്‍ വിവരങ്ങള്‍ ചാനലില്‍ കണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരേ പ്രമേയം […]

23 Dec 2020 6:22 AM GMT

‘സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ല, കത്ത് വായിക്കുമ്പോള്‍ വിവരം ചാനലില്‍ കണ്ടു’; മുഖ്യമന്ത്രി രഹസ്യസ്വഭാവം കാണിച്ചില്ലെന്ന് ഗവര്‍ണര്‍
X

പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവതരിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഗവര്‍ണറുടെ വിശദീകരണം.

ഗവര്‍ണര്‍ക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തായതിലും പ്രതിഷേധം അറിയിച്ചു. അയച്ച കത്തിന് രഹസ്യസ്വഭാവമെന്നാണ് അറിയിച്ചത്. എന്നാല്‍ കത്ത് വായിക്കുമ്പോള്‍ വിവരങ്ങള്‍ ചാനലില്‍ കണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരേ പ്രമേയം പാസാക്കാനും കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്.

സാധാരണ ഗതിയില്‍ സഭാ ചേരാന്‍ മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ അത് അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ അനുമതി നല്‍കാത്ത ഗവര്‍ണറഉടെ തീരുമാനം അസാധാരണമെന്നായിരുന്നു കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പ്രതികരണം. ഒരു ഘട്ടത്തിലും ഗവര്‍ണര്‍ അത് തള്ളാന്‍ പാടില്ലായിരുന്നു. അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് കടമയുണ്ട്. ഭരണഘടനാപരമായി ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം. ഇനി ബജറ്റ് അവതരിപ്പിക്കാന്‍ ജനുവരി എട്ടിന് ചേരുന്ന സഭാ സമ്മേളനത്തിലെ നിയമസഭയ്ക്ക് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളു.

Next Story