Top

‘സംസ്ഥാനത്തിന്റെ പ്രമേയം കേന്ദ്രത്തിന് അയക്കില്ല’; ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണമൂലമാണ്. എന്നാല്‍, സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്നും തന്നോട് ആരുമത് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന നടപടിക്രമത്തിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയത്. അനുമതി നല്‍കാതിരിക്കാന്‍ കാരണം നടപടി ക്രമങ്ങളിലെ പോരായ്മകളാണ്. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച ഗവര്‍ണര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ […]

1 Jan 2021 11:16 AM GMT

‘സംസ്ഥാനത്തിന്റെ പ്രമേയം കേന്ദ്രത്തിന് അയക്കില്ല’; ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍
X

തിരുവനന്തപുരം: സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണമൂലമാണ്. എന്നാല്‍, സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്നും തന്നോട് ആരുമത് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന നടപടിക്രമത്തിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയത്. അനുമതി നല്‍കാതിരിക്കാന്‍ കാരണം നടപടി ക്രമങ്ങളിലെ പോരായ്മകളാണ്. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി

കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച ഗവര്‍ണര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണര്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരുന്നില്ല. നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആദ്യഘട്ടത്തില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു.

എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ജനുവരി 31ന് ഗവര്‍ണര്‍ നിയമസഭാ സമ്മേളനം നടത്താന്‍ അനുമതി നല്‍കുകയും സര്‍ക്കാര്‍ കേന്ദ്ര നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Next Story