മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണം: വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ നടപടി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ച് ഗവര്‍ണര്‍ ആരിറ് മുഹമ്മദ് ഖാന്. ക്യാബിറ്റ് പദവിയുണ്ടായിരുന്ന മുന്‍ മന്ത്രിമാരായതിനാല്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചത്. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ചൊവ്വാഴ്ചയാണ് ഗവര്‍ണറുടെ പരിഗണനയിലെത്തിയത്. ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്. നിലവില്‍ […]

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ നടപടി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ച് ഗവര്‍ണര്‍ ആരിറ് മുഹമ്മദ് ഖാന്. ക്യാബിറ്റ് പദവിയുണ്ടായിരുന്ന മുന്‍ മന്ത്രിമാരായതിനാല്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചത്.
അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ചൊവ്വാഴ്ചയാണ് ഗവര്‍ണറുടെ പരിഗണനയിലെത്തിയത്. ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്.
നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ ലീവിലാണ്. കെഎസ്എഫ്ഇ റെയ്ഡുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനോട് ലീവ് ക്യാന്‍സല്‍ ചെയ്ത് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച മടങ്ങിയെത്തുന്ന ഇദ്ദേഹം ഗവര്‍ണറെ കാണും.
കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതിയില്‍ അന്തിമ തീരുമാനമുണ്ടാകും.