ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല ദര്‍ശനം നടത്തി; ഇരുമുടിക്കെട്ടുമായി സന്നിധാനത്ത്- ചിത്രങ്ങള്‍
പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായാണ് ഗവര്‍ണര്‍ സന്നിധാനത്തെത്തിയത്. ഗവര്‍ണറുടെ മകന് കബീര്‍ മുഹമ്മദ് ഖാനും കൂടെയുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് ആരിഫ് മുഹമ്മദ് ഖാനും മകനും പമ്പാ ഗണപതി കോവില്‍ എത്തി കെട്ടുമുറുക്കിയത്. തുടര്‍ന്ന് സ്വാമി അയ്യപ്പന് റോഡിലൂടെ നടന്ന് മല കയറി. പൊലീസുകാരും ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ഒന്നര മണിക്കൂറുകൊണ്ട് ഗവര്‍ണര്‍ സന്നിധാനത്തെത്തി. തുടര്‍ന്ന് എട്ടുമണിയോടെ പതിനെട്ടാം പടി കയറി അയ്യപ്പ ദര്‍ശനം നടത്തി. മാളികപ്പുരം ക്ഷേത്രത്തിലും വാവര് സ്വാമിയുടെ […]

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായാണ് ഗവര്‍ണര്‍ സന്നിധാനത്തെത്തിയത്. ഗവര്‍ണറുടെ മകന് കബീര്‍ മുഹമ്മദ് ഖാനും കൂടെയുണ്ടായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് ആരിഫ് മുഹമ്മദ് ഖാനും മകനും പമ്പാ ഗണപതി കോവില്‍ എത്തി കെട്ടുമുറുക്കിയത്. തുടര്‍ന്ന് സ്വാമി അയ്യപ്പന് റോഡിലൂടെ നടന്ന് മല കയറി. പൊലീസുകാരും ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ഒന്നര മണിക്കൂറുകൊണ്ട് ഗവര്‍ണര്‍ സന്നിധാനത്തെത്തി.

തുടര്‍ന്ന് എട്ടുമണിയോടെ പതിനെട്ടാം പടി കയറി അയ്യപ്പ ദര്‍ശനം നടത്തി. മാളികപ്പുരം ക്ഷേത്രത്തിലും വാവര് സ്വാമിയുടെ നടയിലും ദര്‍ശനം നടത്തിയ ശേഷം ഗവര്‍ണര്‍ ഇന്ന് രാത്രി സന്നിദാനത്തുതന്നെ തങ്ങും. തിങ്കളാഴ്ച നിര്‍മാല്യ ദര്‍ശനവും നടത്തിയിട്ടാവും മടക്കം.

ഗവര്‍ണര്‍ സന്നിധാനത്തെത്തിയതിന്റെ ഓര്‍മ്മയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദന മരത്തൈ നടും.
