Top

‘മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ നിലപതിക്കും’; ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാളെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ ഉടന്‍ നിലംപതിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ നിലംപൊത്തും. ബിജെപി അധികാരത്തിനായി ശ്രമങ്ങളൊന്നും നടത്തുന്നില്ല. സര്‍ക്കാര്‍ തന്നെയാണ് പതനത്തിലേക്കുള്ള വഴികള്‍ തുറന്നിട്ടിരിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. ‘മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ അധികാരത്തില്‍ കണ്ണുവെക്കുന്നില്ല. മഹാരാഷ്ട്രയിലെ ഈ സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനഫലമായിത്തന്നെ താഴെവീഴും’ ഫഡ്‌നാവിസ് പറഞ്ഞു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള മഹാസഖ്യത്തിനേറ്റ തിരിച്ചടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തരം സര്‍ക്കാരുകള്‍ക്ക് ദീര്‍ഘായുസില്ല. […]

12 Nov 2020 2:47 AM GMT

‘മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ നിലപതിക്കും’; ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാളെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
X

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ ഉടന്‍ നിലംപതിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ നിലംപൊത്തും. ബിജെപി അധികാരത്തിനായി ശ്രമങ്ങളൊന്നും നടത്തുന്നില്ല. സര്‍ക്കാര്‍ തന്നെയാണ് പതനത്തിലേക്കുള്ള വഴികള്‍ തുറന്നിട്ടിരിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

‘മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ അധികാരത്തില്‍ കണ്ണുവെക്കുന്നില്ല. മഹാരാഷ്ട്രയിലെ ഈ സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനഫലമായിത്തന്നെ താഴെവീഴും’ ഫഡ്‌നാവിസ് പറഞ്ഞു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള മഹാസഖ്യത്തിനേറ്റ തിരിച്ചടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്തരം സര്‍ക്കാരുകള്‍ക്ക് ദീര്‍ഘായുസില്ല. ഈ സര്‍ക്കാര്‍ താഴെവീഴുമ്പോള്‍ ഞങ്ങള്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കും. പക്ഷേ, ഇപ്പോഴത്തെ ഞങ്ങളുടെ പരിഗണനയില്‍ അതില്ല. മഹാരാഷ്ട്രയില്‍ കഠിനമായ കാര്‍ഷിക പ്രതിസന്ധിയാമ് നേരിട്ടുകൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ പരിഭ്രാന്തരാണ്. സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നില്ല. ഒരു പ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യും’, ഫഡ്‌നാവിസ് വ്യക്തമാക്കി.

ബീഹാറിലെ വിജയം കേന്ദ്രത്തിലും പശ്ചിമബംഗാളിലും പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷമാണ് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

ബംഗാളില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നും തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

Next Story