Top

ഹെെക്കോടതി വിമര്‍ശനത്തിന് പിന്നാലെ നടപടി; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ആള്‍ക്കൂട്ടം തടയാന്‍ എക്‌സൈസ് – പൊലീസുദ്യോഗസ്ഥര്‍

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ആള്‍കൂട്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എക്‌സൈസ് – പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് കാലത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. എക്‌സൈസ് കമ്മീഷണര്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബെവ്‌കോ ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദേശമുണ്ട്. ടോക്കണ്‍ […]

9 July 2021 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹെെക്കോടതി വിമര്‍ശനത്തിന് പിന്നാലെ നടപടി; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ആള്‍ക്കൂട്ടം തടയാന്‍ എക്‌സൈസ് – പൊലീസുദ്യോഗസ്ഥര്‍
X

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ആള്‍കൂട്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എക്‌സൈസ് – പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് കാലത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. എക്‌സൈസ് കമ്മീഷണര്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബെവ്‌കോ ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദേശമുണ്ട്.

ടോക്കണ്‍ സമ്പ്രദായം നടപ്പാക്കിയും ഔട്ട്‌ലറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടിയും ആള്‍ക്കൂട്ടം തടയാമെന്നാണ് ബെവ്‌കോ കണക്കുകൂട്ടുന്നത്. കൗണ്ടറുകളുടെ എണ്ണം നിലവിലുള്ള രണ്ട് കൗണ്ടറുകളില്‍നിന്ന് ആറ് കൗണ്ടറുകളിലേക്ക് ഉയര്‍ത്തണമെന്നാണ് നിര്‍ദേശം.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നല്‍കണം. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിര്‍ത്താവൂ. അനൗണ്‍സ്‌മെന്റ് നടത്തിയായിരിക്കണം വിതരണം. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്നും ബെവ്‌കോ നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്‌കോ ഷോപ്പുകള്‍ ഒഴിവാക്കണമെന്നും 30 ലക്ഷത്തില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ ഫോട്ടോയും വീഡിയോയും ശേഖരിക്കണമെന്നും ബെവ്‌കോ നിര്‍ദേശിക്കുന്നു.

Also Read: ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; നിയമനം ആരോഗ്യവകുപ്പില്‍

Next Story