Top

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, എഎസ്‌ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡ് ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്‌ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്‌ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി. കെഎ സാബുവാണ് […]

15 Feb 2021 5:48 AM GMT

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം
X

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, എഎസ്‌ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡ് ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്‌ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്‌ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി. കെഎ സാബുവാണ് കേസിലെ ഒന്നാം പ്രതി.

കസ്റ്റഡി മരണങ്ങളില്‍ ഉത്തരവാദികളാകുന്ന ഉദ്യോഗസ്ഥരെ വിചാരണ പൂര്‍ത്തിയാക്കാതെ തന്നെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നതായിരുന്നു കമ്മീഷന്റെ പ്രധാന ശുപാര്‍ശ. ഭരണഘടനയുടെ അനുച്ഛേദം 311 (2) പ്രകാരമാണ് പിരിച്ചുവിടാനുള്ള ശുപാര്‍ശ. രാജ്കുമാറിന്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങുന്ന റിപ്പോര്‍ട്ട് പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഈ ഒന്‍പത് പേരും കുറ്റക്കാരാണെന്ന് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സമാനതകളില്ലാത്ത പൊലീസ് പീഡനം എന്നാണ് അന്വേഷണസംഘം സംഭവത്തെ വിശേഷിപ്പിച്ചത്.

2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12നാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെങ്കിലും ജൂണ്‍ 15നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കെ മരണപ്പെടുകയായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

Next Story

Popular Stories