ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു; സമിതി രൂപീകരിച്ചു
ആഭ്യന്തര വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇ കൊമേഴ്സ് ഭീമന്മാരെ പിടിച്ചുകെട്ടുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ സ്വന്തം ഇ കൊമേഴ്സ് പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ ഒരുങ്ങുന്നത്.

ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന ഒരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിന് രൂപം നല്കാന് തീരുമാനമായി. പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനായി 11 അംഗ സമിതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കി. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം നിര്‍മ്മാണത്തിനായി രൂപീകരിച്ച സമിതിയിലേക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍ വാളടക്കമുള്ളവരെ നിയമിച്ചു.
ആഭ്യന്തര വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇ കൊമേഴ്സ് ഭീമന്മാരെ പിടിച്ചുകെട്ടുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ സ്വന്തം ഇ കൊമേഴ്സ് പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ ഒരുങ്ങുന്നത്. ഡിപ്പാര്‍ട്ടമെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേര്‍ണല്‍ ട്രേഡ്( ഡിപിഐഐടി) ആയിരിക്കും ഇ കൊമേഴ്സ് പ്ലാറ്റ്ഫോം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുക.
വാണിജ്യ വ്യവസായ വകുപ്പുകള്‍, വിവരസാങ്കേതിക വിദ്യരംഗത്തെ വിദഗ്ധര്‍, നീതി ആയോഗ് ഉദ്യോഗസ്ഥര്‍, ഗുണനിലവാരം നിര്‍ണ്ണയിക്കുന്ന വിദഗ്ധര്‍ മുതലായര്‍ അടങ്ങുന്ന സംഘമായിരിക്കും പ്ലാറ്റ്ഫോമിന് രൂപം നല്‍കുക. പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനവികസനസൗകര്യവികസനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം നേതൃത്വം നല്‍കും.
- TAGS:
- Amazon
- E commerce
- Flipkart