വാക്സിന് അടുത്തയാഴ്ച്ച മുതല്‍ വന്നുതുടങ്ങും; ആദ്യമെത്തിക്കുക രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കൊവിഡ് വാക്സിന് വിതരണത്തിന് രാജ്യം 10 ദിവസത്തിനുള്ളില്‍ സജ്ജമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അംഗീകാരം കിട്ടി 10 ദിവസത്തിനകം വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ അടുത്തയാഴ്ച്ചയോടെ രാജ്യത്ത് വാക്സിനേഷന് തുടങ്ങുമെന്ന് വ്യക്തമായി. ജനുവരി മൂന്നിനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും അന്തിമാനുമതി നല്‍കിയത്. അടിയന്തിര ഉപയോഗത്തിന് വാക്സിനുകള്‍ ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത് പിന്നാലെയായിരുന്നു ഇത്. വാക്സിന് കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് […]

കൊവിഡ് വാക്സിന് വിതരണത്തിന് രാജ്യം 10 ദിവസത്തിനുള്ളില്‍ സജ്ജമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അംഗീകാരം കിട്ടി 10 ദിവസത്തിനകം വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ അടുത്തയാഴ്ച്ചയോടെ രാജ്യത്ത് വാക്സിനേഷന് തുടങ്ങുമെന്ന് വ്യക്തമായി. ജനുവരി മൂന്നിനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും അന്തിമാനുമതി നല്‍കിയത്. അടിയന്തിര ഉപയോഗത്തിന് വാക്സിനുകള്‍ ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത് പിന്നാലെയായിരുന്നു ഇത്. വാക്സിന് കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡ്രൈ റണ്‍ നടത്തിയതില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കി, അടിയന്തിര അനുമതി ലഭിച്ചതിന്റെ 10 ദിവസത്തിനുള്ളില്‍ വാക്സിന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി
രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് ആദ്യം വാക്സിന് എത്തിക്കുക. കര്‍ണാടകയിലെ കര്‍ണാല്‍, ചെന്നൈ, മുംബൈ, കൊല്‍ക്കത്തയില്‍ എന്നീ കേന്ദ്രങ്ങളില്‍ സംഭരിക്കും. ശേഷം അവിടെ നിന്ന് 37 കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. 28,000 കോള്‍ഡ് സ്റ്റോറേജുകള്‍ വാക്സിന് സംഭരിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. വാക്സിനെടുക്കാന്‍ ‘കോവിന്‍’ ആപ്പില്‍ രജിസ്ട്രേഷന് നടത്താനുള്ള നടപടികള്‍ക്ക് ഉടന്‍ തുടക്കമാകും. കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് രജിസ്ട്രേഷന് ആവശ്യമില്ല. ഇവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.