Top

മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ‘അനന്തരഫലങ്ങള്‍’ ഉണ്ടാകും; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

രാജ്യത്തെ പുതുക്കിയ ഐടി നയങ്ങള്‍ പാലിക്കാന്‍ തയ്യാറാവാന്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ അന്തര നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര ഐടി മന്ത്രാലയം നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നതുള്‍പ്പെടെയുള്ള പുതിയ നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും നോട്ടീസില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പുതിയ നയം നടപ്പാക്കുന്നതില്‍ ട്വിറ്ററിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്. നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും […]

5 Jun 2021 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ‘അനന്തരഫലങ്ങള്‍’ ഉണ്ടാകും; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
X

രാജ്യത്തെ പുതുക്കിയ ഐടി നയങ്ങള്‍ പാലിക്കാന്‍ തയ്യാറാവാന്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ അന്തര നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര ഐടി മന്ത്രാലയം നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നതുള്‍പ്പെടെയുള്ള പുതിയ നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും നോട്ടീസില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

പുതിയ നയം നടപ്പാക്കുന്നതില്‍ ട്വിറ്ററിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്. നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും ഭിന്നത രൂക്ഷമായിരിക്കെയാണ് പുതിയ നോട്ടീസ്.

അതിനിടെ, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ഹാന്‍ഡിലില്‍ നല്‍കിയിരുന്ന ബ്ലു ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തു. 20.76 ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ ഹാന്‍ഡ്‌ലിന്റെ വെരിഫൈഡ് ബ്ലൂ ടികാണ് ആര്‍എസ്എസ് അധ്യക്ഷന് നഷ്ടമായിരിക്കുന്നത്. നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പിന്നാലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ ബ്ലൂ ടിക് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇത് പിന്നീട് പുനസ്ഥാപിച്ചു. ഔദ്യോഗിക സ്വഭാവമുള്ള ഹാന്‍ഡിലുകള്‍ക്കാണ് ബ്ലു ടിക് നല്‍കിയിരുന്നത്.

മോഹന്‍ ഭാഗവതിന് പുറമെ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കൃഷ്ണ ഗോപാല്‍ എന്നീ ആര്‍എസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ട്വിറ്റര്‍ ചെയ്തിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പ് സംഘപരിവാര്‍ അനുകൂല നിലപാട് പിന്തുടരുന്ന കങ്കണ റണൗട്ടിന്റെ ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

Next Story