Top

ഇരുതല മൂര്‍ച്ചയുള്ള വാള്‍; നിയമസഭാ അതിക്രമക്കേസിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചേക്കും

മുന്‍ ധനമന്ത്രി കെഎം മാണി ബജറ്റവതിരിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ നടത്തിയ അതിക്രമത്തിനെടുത്ത കേസ് ഒഴിവാക്കാനുള്ള അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. വ്യാഴാഴ്ച കേസ് സുപ്രീം കോടതിയില്‍ വീണ്ടുമെത്തുമ്പോള്‍ അപ്പീല്‍ പിന്‍വലിക്കാനാണ് നീക്കം. നേരത്തെ ഹര്‍ജി പരിഗണിക്കവെ നിയമസഭയില്‍ നടത്തിയ അതിക്രമം ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്ന് പറഞ്ഞ കോടതി എംഎല്‍എമാര്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. മാത്രവുമല്ല നിയമസഭയിലെ കൈയ്യാങ്കളി കളി സംബന്ധിച്ചും കേസ് പിന്‍വലിക്കാനുള്ള അപ്പീലിനെതിരെയും ഇനിയും കോടതി […]

10 July 2021 10:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരുതല മൂര്‍ച്ചയുള്ള വാള്‍; നിയമസഭാ അതിക്രമക്കേസിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചേക്കും
X

മുന്‍ ധനമന്ത്രി കെഎം മാണി ബജറ്റവതിരിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ നടത്തിയ അതിക്രമത്തിനെടുത്ത കേസ് ഒഴിവാക്കാനുള്ള അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. വ്യാഴാഴ്ച കേസ് സുപ്രീം കോടതിയില്‍ വീണ്ടുമെത്തുമ്പോള്‍ അപ്പീല്‍ പിന്‍വലിക്കാനാണ് നീക്കം.

നേരത്തെ ഹര്‍ജി പരിഗണിക്കവെ നിയമസഭയില്‍ നടത്തിയ അതിക്രമം ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്ന് പറഞ്ഞ കോടതി എംഎല്‍എമാര്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. മാത്രവുമല്ല നിയമസഭയിലെ കൈയ്യാങ്കളി കളി സംബന്ധിച്ചും കേസ് പിന്‍വലിക്കാനുള്ള അപ്പീലിനെതിരെയും ഇനിയും കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സര്‍ക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം ഇത് ഉപയോഗിക്കും. കൈയ്യാങ്കളി കേസിലെ പ്രതി ശിവന്‍കുട്ടി ഇന്ന് വിദ്യാഭ്യാസ മന്ത്രികൂടിയായിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് ആക്കം കൂടും.

മറുവശത്ത് അന്നത്തെ ധനമന്ത്രി കെഎമം മാണിയുടെ അഴിമതിക്കെതിരായ പ്രതിഷേധമായിരുന്നെന്ന് സര്‍ക്കാര്‍ വാദിക്കുന്നത് ഘടകക്ഷിയായ കേരള കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കും. കഴിഞ്ഞ ദിവസം അപ്പീല്‍ പരിഗണിച്ചപ്പോള്‍ അന്നത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാകന്‍ പറഞ്ഞത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനാലാണ് അപ്പീല്‍ പിന്‍വലിക്കാമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

Next Story