‘കൊടകര കേസ് ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’; നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്
കൊടകര കുഴല്‍പ്പണക്കേസില്‍ നിയമ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. റോജി എം ജോര്‍ജ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത് കൊടകര കുഴപ്പണ കേസില്‍ ഉള്‍പ്പെട്ട കോടിക്കണക്കിന് രൂപ ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് തെളിഞ്ഞിട്ടും സര്‍ക്കാര്‍ കാര്യക്ഷമായി അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ശ്രമിച്ചില്ലെന്ന് അടിയന്തര പ്രമേയ […]
25 July 2021 10:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസില്‍ നിയമ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. റോജി എം ജോര്‍ജ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്
കൊടകര കുഴപ്പണ കേസില്‍ ഉള്‍പ്പെട്ട കോടിക്കണക്കിന് രൂപ ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് തെളിഞ്ഞിട്ടും സര്‍ക്കാര്‍ കാര്യക്ഷമായി അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ശ്രമിച്ചില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ഉപയോഗിച്ചു എന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ബിജെപി നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഈ ആശങ്ക സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നും റോജി എം ജോണ്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.