
പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്‍ഷികവികസന സെസ് ഏര്‍പ്പെടുത്തുന്ന സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഒരു ലിറ്റര്‍ പെട്രോളിന് 2.5 രൂപയും ഡീസലിന് നാലുരൂപയുമാണ് അധികസെസായി ഏര്‍പ്പെടുത്തുന്നത്. കാര്ഷികവികസനസെസ് നാളെ മുതല്‍ നടപ്പില്വരുത്തിത്തുടങ്ങും.
അധികമായി കാര്‍ഷികവികസന സെസ് കൂടി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ എക്സൈസ് നികുതി കുറയ്ക്കുന്നതിനാല്‍ രാജ്യത്ത് ഇന്ധനവില കൂടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
കള്ളക്കടത്തുതടയാനുള്ള നടപടിയുടെ ഭാഗമായി സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചതായി ധനമന്ത്രി അറിയിച്ചു. അസംസ്കൃത ചെമ്പിന്റെ ഇറക്കുമതി നികുതിയും 2.5 ശതമാനമായി കുറച്ചു.
Next Story